1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shankar mammootty Kamalhasan Ajay Devgn indian 2

ബ്രഹ്‌മാണ്ഡം ഇന്ത്യൻ 2: കമൽഹാസനൊപ്പം മമ്മൂട്ടിയും അജയ് ദേവ്‌ഗണും?

മമ്മൂട്ടി
എക്കാലത്തെയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംവിധായകൻ ഷങ്കർ ഒരുങ്ങുന്നു. 'ഇന്ത്യൻ' എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗമാണ് വമ്പൻ ബജറ്റിൽ പ്ലാൻ ചെയ്യുന്നത്. 500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കമൽഹാസൻ നായകനാകുന്ന ചിത്രത്തിൽ വില്ലനാകുന്നത് അജയ് ദേവ്‌ഗൺ ആണ്. മെഗാസ്റ്റാർ മമ്മൂട്ടി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
കമൽഹാസൻ അവതരിപ്പിക്കുന്ന സേനാപതിയോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെ മമ്മൂട്ടിക്കായി തയ്യാറാക്കുമെന്നാണ് സൂചന. ദളപതിയിൽ രജനികാന്തിനെക്കാൾ പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചതെങ്കിൽ ഇന്ത്യൻ 2 എന്ന പ്രൊജക്ടും നീങ്ങുന്നത് അതേപാതയിലാണ്. ലൈക പ്രൊഡക്ഷൻസ് ആണ് ഈ സിനിമ നിർമ്മിക്കുന്നത്.
 
അജയ് ദേവ്‌ഗൺ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായി ഇന്ത്യൻ 2 മാറും. ഷങ്കറിന്റെ തന്നെ എന്തിരൻ 2.0യിൽ രജനികാന്തിനൊപ്പം എത്തുന്നത് അക്ഷയ് കുമാറാണ്. തുടർച്ചയായി രണ്ട് സിനിമകളിലൂടെ രണ്ട് ഹിന്ദി സൂപ്പർതാരങ്ങളെ തമിഴിൽ അവതരിപ്പിക്കുകയാണ് ഷങ്കർ.
 
ഇന്ത്യൻ 2ന്റെ തിരക്കഥ ഷങ്കറിന്റേതുതന്നെയാണ്. ജയമോഹനും കബിലൻ വൈരമുത്തുവും ലക്ഷ്മി ശരവണകുമാറും ചേർന്ന് സംഭാഷണങ്ങൾ എഴുതുന്നു. നയൻതാര നായികയാകുന്ന സിനിമയ്ക്ക് അനിരുദ്ധാണ് സംഗീതം നിർവഹിക്കുന്നത്. രവി വർമനാണ് ഛായാഗ്രഹണം. തായ്‌ലൻഡാണ് ഒരു പ്രധാന ലൊക്കേഷൻ.
About Writer
BIJU
അടുത്ത ലേഖനം
വെള്ളിത്തിരയിൽ മായാതെ കലൈഞ്ജർ; കരുണാനിധിക്ക് വിട ചൊല്ലി സിനിമാ ലോകം