അനുബന്ധ വാര്‍ത്തകള്‍
- 'ആ പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകന്', കുറിപ്പുമായി വിനയന്
- അമ്മയുടെ യോഗത്തിലേക്ക് പൊലീസുമായി എത്തിയ തിലകന്, വൈകാരികമായി പ്രതികരിച്ച് മമ്മൂട്ടി; തിലകന് മമ്മൂട്ടിയെ കുറ്റപ്പെടുത്തിയപ്പോള്‍ പ്രതിരോധിച്ച് ദിലീപ്
- ചാക്കോ മാഷിന്റെ വേഷം നെടുമുടി വേണുവിന് നല്‍കണമെന്ന് മോഹന്‍ലാല്‍ ഭദ്രനോട് പറഞ്ഞു; അന്ന് തിലകന് നടത്തിയ വെളിപ്പെടുത്തല്‍
- സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തിലകന് അനുസ്മരണം വെള്ളിയാഴ്ച
- രണ്ട് ഇതിഹാസങ്ങള്‍, നാദിര്‍ഷയുടെ കഥ, ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന് ജിസ് ജോയ്
'തരുമോ ഇനിയൊരു ജന്മം കൂടി'; തിലകന്റെ ഓര്‍മ്മകളില്‍ മകന് ഷമ്മി തിലകന്
അഭിനയ കലയിലെ പെരുന്തച്ചന് വിട പറഞ്ഞിട്ട് ഇന്നേക്ക് 9 വര്‍ഷം തികയുകയാണ്. തിലകന്റെ ഓര്‍മ്മകളിലാണ് മലയാള സിനിമാ ലോകം. അച്ഛന്റെ ഓര്‍മ്മകള്‍ മകന് ഷമ്മി തിലകനും പങ്കുവെച്ചു.
'ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങുന്ന ഈ തീരത്ത്..; തരുമോ...?!ഇനിയൊരു_ജന്മം_കൂടി... വേര്‍പാടിന്റെ ഒന്‍പതാണ്ട്.'-ഷമ്മി തിലകന് കുറിച്ചു.
ഒരുമാസത്തിലധികമായി ആശുപത്രിയില്‍ കിടന്ന തിലകന് 2012 സെപ്റ്റംബര്‍ 24-ാം തീയതി പുലര്‍ച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.