1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shami Thilakan about Kollam Sudhi

ഷമ്മിയേട്ടാാാാ,സ്വന്തം സഹോദരങ്ങളില്‍ നിന്നും കേള്‍ക്കാത്ത വിളി, കൊല്ലം സുധിയെക്കുറിച്ച് ഷമി തിലകന്‍

കൊല്ലം സുധി
കൊല്ലം സുധിയുടെ ഓര്‍മ്മകളിലാണ് നടന്‍ ഷമ്മി തിലകന്‍.ഷമ്മിയേട്ടാ എന്ന വിളി സ്വന്തം സഹോദരങ്ങളില്‍ നിന്നു പോലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ടെന്നും കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകള്‍ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേര്‍പാട് എന്നത് വേദനാജനകം തന്നെയെന്നും ഷമ്മി പറയുന്നു. 
ഷമ്മി തിലകന്റെ വാക്കുകള്‍ 
കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്..!അനിതരസാധാരണമായ നടനചാരുതയിലൂടെയും, തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇടം നേടിയവനാണ് സുധി..!
 
പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..!
അത് സഹോദരതുല്യര്‍ ആകുമ്പോള്‍ ഹൃദയഭേദകവും..!
#ഷമ്മിയേട്ടാാാാ എന്ന അവന്റെ സ്‌നേഹാര്‍ദ്രമായ വിളി കര്‍ണാനന്ദകരമായിരുന്നു..!
സ്വന്തം സഹോദരങ്ങളില്‍ നിന്നു പോലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ട്..! 
ഒപ്പം..;
അവന്റെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകള്‍ കണ്ണീര്‍തടമായിട്ടുമുണ്ട്..!
 
കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകള്‍ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേര്‍പാട് എന്നത് വേദനാജനകം തന്നെ..!
 
വിഷമകരമായ ഈ സമയത്ത് സുധിയുടെ കുടുംബത്തോടും, പ്രിയപ്പെട്ടവരോടും, ആരാധകരോടുമൊപ്പം ഞാനും അനുശോചനം രേഖപ്പെടുത്തുന്നു..! 
 Love you dear 
 
 
അടുത്ത ലേഖനം
കൈക്കുഞ്ഞുമായി കോമഡി പരിപാടികള്‍ക്ക് എത്തിയ സുധി, കഷ്ടപ്പാടില്‍ നിന്ന് ഉയര്‍ന്നുവന്ന നടന്‍, വീഡിയോ