അനുബന്ധ വാര്‍ത്തകള്‍
- മലയാള സിനിമയില്‍ കാരവാനില്‍ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നു: ഗുരുതര ആരോപണവുമായി നടി രാധിക ശരത്കുമാര്‍
- ഞാന്‍ പവര്‍ ഗ്രൂപ്പില്‍ ഉള്ള ആളല്ല, അതേ കുറിച്ച് അറിയില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മോഹന്‍ലാല്‍
- 'ബ്രോ ഡാഡി' സെറ്റിലെ പീഡനവിവരം അറിഞ്ഞത് എംപുരാന് ഷൂട്ടിങ്ങിനിടെ, മന്‍സൂറിനെ അന്നുതന്നെ പറഞ്ഞുവിട്ടു: പൃഥ്വിരാജ്
- 'ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്തു കൂടെ? എന്തിനാണ് ഇത്ര ഈഗോ !' ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയങ്ങളില്‍ പ്രതികരിച്ച് നടി രേവതി
- സംവിധായകന് രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനു കേസ്
സൈബര്‍ ലോകം ക്രൂരമാണ്, ആ വീഡിയോ വീണ്ടും പ്രചരിപ്പിക്കുന്നത് എന്നെ മോശക്കാരിയാക്കാന്‍; രൂക്ഷമായി പ്രതികരിച്ച് ശാലിന്‍ സോയ
ഇടവേള ബാബുവിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ശാലിനുമൊത്തുള്ള പഴയ വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്
Actress Shalin
നടന്‍ ഇടവേള ബാബുവിനൊപ്പമുള്ള തന്റെ പഴയ ടിക് ടോക് വീഡിയോ ഇപ്പോള്‍ വീണ്ടും പ്രചരിപ്പിക്കുന്നത് തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനെന്ന് നടി ശാലിന്‍ സോയ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചെയ്ത വീഡിയോ ആണെന്നും ഇപ്പോള്‍ അത് കുത്തിപ്പൊക്കിയിരിക്കുന്നത് തന്നെ മോശക്കാരിയാക്കാനുള്ള സൈബര്‍ ബുള്ളിയിങ് ആണെന്നും താരം പറഞ്ഞു.
' ഞാന്‍ എന്താണ് പറയേണ്ടത്? വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചെയ്ത ടിക് ടോക് വീഡിയോ ആണിത്. ആ സമയത്ത് ഈ പാട്ട് വൈറല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ (ഇടവേള ബാബു) പേരുമായി പാട്ടിനു സാമ്യമുള്ളതു കൊണ്ട് ആ വീഡിയോ ചെയ്താല്‍ തമാശയായിരിക്കുമെന്ന് തോന്നി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ വീഡിയോ വീണ്ടും പ്രചരിപ്പിക്കുന്നത് എന്നെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള സൈബര്‍ ബുള്ളിയിങ്ങിന്റെ ഭാഗമാണ്. എനിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക? നിങ്ങള്‍ പറയൂ. ഇതിനൊരു വിശദീകരണവുമായി ഞാന്‍ എത്തിയാല്‍ ഇന്റര്‍നെറ്റില്‍ വീണ്ടും ട്രോളുകള്‍ ഉണ്ടാകും. സൈബര്‍ ലോകം വളരെ ക്രൂരമാണ്. പേരില്ലാത്ത ഈ സൈബര്‍ ഭീഷണിക്കാരാണ് ഇവിടെ യഥാര്‍ഥ വില്ലന്‍മാര്‍. അവരെ ഞാന്‍ വെറുക്കുന്നു.' ശാലിന്‍ പറഞ്ഞു.
ഇടവേള ബാബുവിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ശാലിനുമൊത്തുള്ള പഴയ വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്. നടിയുടെ ലൈംഗികാരോപണ പരാതിയില്‍ ഇടവേള ബാബുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.