1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj about Bro daddy film rape allegation

'ബ്രോ ഡാഡി' സെറ്റിലെ പീഡനവിവരം അറിഞ്ഞത് എംപുരാന്‍ ഷൂട്ടിങ്ങിനിടെ, മന്‍സൂറിനെ അന്നുതന്നെ പറഞ്ഞുവിട്ടു: പൃഥ്വിരാജ്

2021 ഓഗസ്റ്റ് എട്ടിനു ഹൈദരബാദില്‍ വെച്ച് പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി'യുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് സംഭവം

Prithviraj Sukumaran
'ബ്രോ ഡാഡി' സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് പീഡിപ്പിച്ചെന്ന കേസില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞയുടനെത്തന്നെ ആരോപണ വിധേയനെ തന്റെ സിനിമ സെറ്റില്‍ നിന്ന് പുറത്താക്കിയെന്ന് പൃഥ്വിരാജ് പറഞ്ഞു. എംപുരാന്‍ സിനിമയുടെ സെറ്റില്‍ വെച്ചാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കിയ ശേഷം പൊലീസിനു മുന്നില്‍ ഹാജരായി നിയമനടപടി നേരിടാന്‍ നിര്‍ദേശിച്ചെന്നും വാട്‌സ്ആപ്പ് സന്ദേശത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പറയുമ്പോഴാണ് മന്‍സൂര്‍ റഷീദിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന വിവരം താന്‍ അറിഞ്ഞതെന്ന് പൃഥ്വിരാജ് പറയുന്നു. 2023 ഒക്ടോബറില്‍ എംപുരാന്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കത്തിലാണ് ഇക്കാര്യം അറിഞ്ഞത്. അതുവരെയും ഈ സംഭവമോ പരാതിയോ താന്‍ അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ അന്നുതന്നെ ഇയാളെ ഷൂട്ടിങ്ങില്‍നിന്നു മാറ്റിനിര്‍ത്തി. പൊലീസിനു മുന്നില്‍ ഹാജരാകാനും നിയമനടപടികള്‍ക്കു വിധേയനാകാനും നിര്‍ദേശിച്ചെന്നും പൃഥ്വിരാജ് പ്രതികരിച്ചു. 
 
2021 ഓഗസ്റ്റ് എട്ടിനു ഹൈദരബാദില്‍ വെച്ച് പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി'യുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് സംഭവം. കുടിക്കാന്‍ കോള നല്‍കിയ ശേഷം തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായെന്നുമാണ് യുവതി മന്‍സൂര്‍ റഷീദിനെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. 
 
അടുത്ത ലേഖനം
'ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്തു കൂടെ? എന്തിനാണ് ഇത്ര ഈഗോ !' ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയങ്ങളില്‍ പ്രതികരിച്ച് നടി രേവതി