അനുബന്ധ വാര്‍ത്തകള്‍
- ഉള്ളൊഴുക്കിൽ ഉർവശിയെങ്ങനെ സഹനടിയാകും?, ദേശീയ അവാർഡിൽ വിമർശനവുമായി നടി
- 'അന്ന് മികച്ച നടനുള്ള അവാർഡ് എനിക്ക് നഷ്ടപ്പെട്ടു, പകരം ലോബിയിംഗിലൂടെ അത് മമ്മൂട്ടിക്ക് കിട്ടി': പരേഷ് റാവൽ
- ഓസ്കര് വെറും സില്ലി അവാര്‍ഡ്, ഞങ്ങള്‍ക്ക് ദേശീയ അവാര്‍ഡുണ്ട്: ഓസ്കർ അവാർഡിനെ പുച്ഛിച്ച് കങ്കണ
- ഗാർഗിയിലൂടെ ദേശീയ അവാർഡ് ആഗ്രഹിച്ചു, അതിന് വേറെയും കാരണമുണ്ട്: സായ് പല്ലവി
- 'പിടിച്ചു നിൽക്കാൻ പറ്റുന്നില്ല, ഡാൻസിന് ഇത്ര സ്പീഡ് വേണ്ട കേട്ടോ...'; അല്ലു അർജുനോടും വിജയ്യോടും ഷാരൂഖ്
Shah Rukh Khan: സ്വദേശിനും ചക്ക് ദേക്കും മൈ നെയിം ഈസ് ഖാനിലും കിട്ടിയില്ല, മികച്ച നടനായത് ആറ്റ്ലിയുടെ മെർസൽ ലെവൽ പ്രകടനത്തിൽ!
12ത്ത് ഫെയില്‍ എന്ന സിനിമയിലെ പ്രകടനത്തിന് വിക്രാന്ത് മാസിക്ക് ദേശീയ പുരസ്കാരം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജവാന് എന്ന സിനിമയിലെ അഭിനയത്തിന് ഷാറൂഖ് ഖാനും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.
Shah Rukh Khan
90കളില്‍ റൊമാന്റിക് സിനിമകളില്‍ നായകനായി ബോളിവുഡില്‍ ശ്രദ്ധ നേടിയ ഷാറൂഖിന്റെ കരിയറില്‍ അഭിനയപ്രാധാന്യമുള്ള ഒട്ടേറെ സിനിമകളില്‍ താരം ഭാഗമായിട്ടുണ്ട്. ദേവദാസ്(2002), സ്വദേശ്(2004), ചക്ക് ദേ ഇന്ത്യ (2007), മൈ നെയിം ഈസ് ഖാന്(2010) എന്നിങ്ങനെ തന്റെയുള്ളിലെ നടനെ അടയാളപ്പെടുത്തിയ സിനിമകള്‍ക്കൊന്നും ലഭിക്കാത്ത പുരസ്കാരമാണ് കാര്യമായി എടുത്തുപറയാന്‍ ഒന്നുമില്ലാത്ത ജവാനിലെ പ്രകടനത്തിന് ലഭിച്ചിരിക്കുന്നത്.
ദേശീയ പുരസ്കാരം എന്ന അംഗീകാരം നല്കി രാജ്യം ആദരിക്കുമ്പോഴും ഷാറൂഖിന്റെ പ്രതിഭയോട് പുലര്‍ത്തുന്ന അനീതി കൂടിയാണ് ജവാനിലൂടെ ലഭിക്കുന്ന പുരസ്കാരം. എത്രയോ മാറ്റേറിയ പ്രകടനങ്ങള്‍ ഉണ്ടായിട്ടും ജവാനിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം നല്കിയ ജൂറിക്ക് വേണം ആദ്യം അവാര്‍ഡ് നല്കി ബഹുമാനിക്കാന്‍.