അനുബന്ധ വാര്‍ത്തകള്‍
- 'വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്കാണ്';രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണെന്ന് നടന് കൃഷ്ണ ശങ്കര്‍
- 5 മുതല്‍ 15 കോടി മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുടെ പ്രതിഫലം, നായികമാരുടെ വാങ്ങുന്നത് ഈ തുക !
- 'ചുംബന രംഗത്തിന്റെ പേരില്‍ ദുര്‍ഗ കൃഷ്ണ ഇപ്പോഴും വേട്ടയാടപ്പെടുകയാണ്';ഉടല് കൂടി ഇറങ്ങിയപ്പോള്‍ ചാപ്പയടിക്ക് ശക്തി കൂടിയെന്ന് സംവിധായകന് ബിലഹരി രാജ്
- 'പവര്‍ സ്റ്റാര്‍' ട്രെയിലറില്‍ നിര്‍മാതാവിന്റെ പേരില്ല ! ഡിയോപിയെ പിടിച്ച് വില്ലനാക്കി,ട്രെയിലറിനും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ലെന്ന് സംവിധായകന് ഒമര്‍ ലുലു
- 'SG251': ഒന്നല്ല രണ്ട് കാലങ്ങളില്‍ വ്യത്യസ്ത രൂപങ്ങളില്‍ സുരേഷ് ഗോപി, അധികമാരും കാണാത്ത ക്യാരക്ടര്‍ പോസ്റ്ററുകള്‍ കാണാം !
15 വര്‍ഷം പഴക്കമുള്ള അമ്മയുടെ സാരി ധരിച്ച് ശാലിന്‍ സോയ; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
സാരിയില്‍ ഗ്ലാമറസായി നടി ശാലിന്‍ സോയ. അമ്മയുടെ സാരി ധരിച്ചുള്ള പുതിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
അമ്മയുടെ ശേഖരത്തില്‍ നിന്ന് 15 വര്‍ഷം പഴക്കമുള്ള സാരിയാണ് ഇതെന്നും അമ്മ തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും ശാലിന്‍ സോയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി ഇപ്പോള്‍ സംവിധായികയുടെ കുപ്പായം വരെ അണിഞ്ഞിരിക്കുന്ന ശാലിന്‍ സോയ ബഹുമുഖ പ്രതിഭയാണ്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ശാലിന്റെ അഭിനയ അരങ്ങേറ്റം. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.അവിടെ നിന്ന് സിനിമയിലേക്കുള്ള ദൂരം ഏറെ അകലെയല്ലായിരുന്നു താരത്തിന്. എല്‍സമ്മ എന്ന ആണ്‍ക്കുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യകല്ല് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലും താരം തന്റെ മികവ് തെളിയിച്ചു.ഇപ്പോഴിത ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ആക്ഷനും കട്ടും പറയാനൊരുങ്ങുകയാണ് താരം. ശാലിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്നാല്‍ ഇതുവരെ പേര് നിശ്ചയിച്ചട്ടില്ല.ഫ്യു ഹ്യൂമന്‍സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് നിര്‍മാണം. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളും തീവ്രമായ വികാരങ്ങളും പ്രമേയമായ ചിത്രം ഒരു മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളാണ് അനാവരണം ചെയ്യുന്നത്.