മമ്മൂട്ടി വീണ്ടും തനി തൃശൂര്‍ക്കാരനാകുന്നു ! ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ സംവിധാനം ആഷിഖ് അബു ? ഒരുങ്ങുന്നത് കോമഡി ചിത്രം

രേണുക വേണു| Last Updated: ശനി, 16 ജൂലൈ 2022 (11:52 IST)

കരിയറില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ക്ക് രണ്ടും കല്‍പ്പിച്ച് ഒരുങ്ങിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. താരം തിരഞ്ഞെടുക്കുന്ന സിനിമകളെല്ലാം വലിയ പ്രതീക്ഷയുള്ളതാണ്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റിന് ശേഷം മമ്മൂട്ടി വീണ്ടും തൃശൂര്‍ ഭാഷ സംസാരിക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഒ.പി.എം. സിനിമാസിന്റെ ബാറില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായി തൃശൂര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി ഴോണര്‍ ചിത്രത്തിന്റെ തിരക്കഥ നടന്‍ ചെമ്പന്‍ വിനോദ് ജോസ് ആയിരിക്കും.

ആരാണ് സിനിമ സംവിധാനം ചെയ്യുകയെന്ന് ഉറപ്പായിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടേയും ആഷിഖ് അബുവിന്റേയും പേരുകളാണ് സംവിധാനത്തിനായി ഉയര്‍ന്നു കേള്‍ക്കുന്നത്. 2024 ല്‍ ഷൂട്ടിങ് ആരംഭിക്കാന്‍ മമ്മൂട്ടി ഡേറ്റ് കൊടുത്തതായും വിവരമുണ്ട്. മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു ഒരു സിനിമ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :