'പവര്‍ സ്റ്റാര്‍' ട്രെയിലറില്‍ നിര്‍മാതാവിന്റെ പേരില്ല ! ഡിയോപിയെ പിടിച്ച് വില്ലനാക്കി,ട്രെയിലറിനും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified ശനി, 9 ജൂലൈ 2022 (10:13 IST)
പവര്‍ സ്റ്റാര്‍ പ്രമോഷണല്‍ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.ട്രെയിലറിനും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു.പ്രൊഡ്യൂസറിന്റെ പേര് പോലും ട്രെയിലറില്‍ ഉള്‍പ്പെടുത്താത്തത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാര്‍ക്ക് ഇടാന്‍ വരണ്ട ഇപ്പോ ഇറങ്ങിയ ട്രെയിലറിനും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ലാ അതാ പ്രൊഡ്യൂസറിന്റെ പേര് പോലും trailerല്‍ ഇല്ലാതത്ത്.പിന്നെ Trailerല്‍ ചുമ്മാ വില്ലനായി നിന്നത് എന്റെ DOP സിനു സിദ്ധാര്‍ത്ഥ് അണ്ണന്‍ ആണ് .it's only for fixing Babu Antony ചേട്ടന്‍ style പിന്നെ ഒരു പ്രമോ കണ്ടന്റ് അത്രമാത്രം അപ്പോ എല്ലാ നായിന്റെ മക്കളോടും പറഞ്ഞേക്ക് അണ്ണന്‍ തിരിച്ച് വരും എന്ന് പറഞ്ഞാ തിരിച്ച് വരും എന്നാല്‍ ഈദ് മുബാറക്ക് ചങ്ക്‌സ്'- ഒമര്‍ ലുലു കുറിച്ചു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :