അനുബന്ധ വാര്‍ത്തകള്‍
- 12 ദിവസം കൊണ്ട് 411 കോടി, മുന്നില്‍ കമല്‍ഹാസന്റെ 'വിക്രം'ന്റെ നേട്ടം മാത്രം
- ദീപാവലി ആഘോഷമാക്കാന്‍ 'സര്‍ദാര്‍' വരുന്നു, വേറിട്ട ലുക്കില്‍ കാര്‍ത്തി, റിലീസ് പ്രഖ്യാപിച്ചു
- 406 കോടി നേടി 'പൊന്നിയിന്‍ സെല്വന്',ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രം
- 10 ദിവസം കൊണ്ട് 400 കോടി ! 'പൊന്നിയിന്‍ സെല്വന്' കളക്ഷന്‍ റിപ്പോര്‍ട്ട്
- ബാഹുബലിയെയും പിന്നിലാക്കി! മുന്നിൽ കമൽഹാസന്റെ വിക്രം മാത്രം,'പൊന്നിയിൻ സെൽവൻ' പ്രദർശനം തുടരുന്നു
കാര്‍ത്തിയുടെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം,'സര്‍ദാര്‍' സെന്‍സറിംഗ് വിവരങ്ങള്‍ പുറത്ത്
പെന്നിയിന്‍ സെല്വന് ശേഷം കാര്‍ത്തിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് സര്‍ദാര്‍. നടന്റെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ സെന്‍സറിംഗ് വിവരങ്ങള്‍ പുറത്തുവന്നു.
പിഎസ് മിത്രന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 40 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശാണ്. സിനിമയില്‍ ഒരു ഗാനം കാര്‍ത്തി ആലപിച്ചിട്ടുണ്ട്.റാഷി ഖന്ന, രജീഷ വിജയന് എന്നിവരാണ് നായികമാര്‍.
റൂബന്‍ എഡിറ്റിങ്ങും ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ലക്ഷ്മണ് കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിക്കുന്നത്.