406 കോടി നേടി 'പൊന്നിയിന്‍ സെല്‍വന്‍',ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (15:08 IST)
മണി രത്നത്തിന്റെ സ്വപ്നചിത്രം 'പൊന്നിയിന്‍ സെല്‍വന്‍'വിജയകരമായി പ്രദര്‍ശനം തുടരുന്നു.റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ പിന്നിടുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം 406 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.

ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമായി 'പൊന്നിയിന്‍ സെല്‍വന്‍ 1' മാറി.രജനികാന്തിന്റെ '2.O', കമല്‍ഹാസന്റെ 'വിക്രം' എന്നീ സിനിമകള്‍ക്കു ശേഷം 400 കോടിയിലധികം നേടുന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍ 1.

തമിഴ്നാട്ടില്‍, 'പൊന്നിയിന്‍ സെല്‍വന്‍ 1' ഏറ്റവും വേഗത്തില്‍ 150 കോടിയിലെത്തിയ ചിത്രമായി മാറി.

യുഎസ്എ, യുകെ, സിംഗപ്പൂര്‍, മലേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറി 'പൊന്നിയിന്‍ സെല്‍വന്‍ 1'.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :