1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sanika Nambiar Photo

മോഹന്‍ലാലിനൊപ്പം കസറിയ ബാലതാരം; വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ണി മുകുന്ദന്റെ നായിക

Sanika Nambiar
1999 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രത്തില്‍ ബാലതാരമായി അരങ്ങ് തകര്‍ത്ത ഈ നടിയാണ് പിന്നീട് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ണി മുകുന്ദന്റെ നായികയായി അഭിനയിച്ചത്. മറ്റാരുമല്ല, സനിക നമ്പ്യാര്‍ ആണിത്. 2013 ല്‍ പുറത്തിറങ്ങിയ പദ്മകുമാര്‍ ചിത്രം ഒറീസയിലാണ് സനിക നായികയായി അഭിനയിച്ചത്. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. 
 
1999 ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത ഒളിംപ്യന്‍ അന്താണി ആദത്തില്‍ സനിക അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ റോസ് മോള്‍ എന്ന കഥാപാത്രത്തെയാണ് അന്ന് സനിക അവതരിപ്പിച്ചത്. സനികയും മോഹന്‍ലാലും ഒരുമിച്ചുള്ള സീനുകളെല്ലാം ഏറെ ഹൃദ്യമായിരുന്നു. ഓറീസയ്ക്ക് ശേഷം വേറെ സിനിമകളിലൊന്നും സനികയ്ക്ക് കാര്യമായി അവസരം ലഭിച്ചിട്ടില്ല. 
 
അടുത്ത ലേഖനം
അജയ് ദേവ്ഗണിന്റെ പുത്തൻ ബംഗ്ലാവിന് 60 കോടി, സ്വന്തമാക്കിയത് ഒരു വർഷത്തോളമായ അന്വേഷണത്തിനു ശേഷം !