അനുബന്ധ വാര്‍ത്തകള്‍
- ഓപ്പറേഷന് ജാവയ്ക്ക് കൈയ്യടിച്ച് മമ്മൂട്ടി, സന്തോഷം പങ്കുവെച്ച് ലുക്ക്മാന്‍
- മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും പൃഥ്വിരാജിന്റെയും നായിക; ഈ കുട്ടിയെ മനസിലായോ?
- മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' മിനിസ്ക്രീനിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ
- പൃഥ്വിരാജ് മമ്മൂട്ടിയേയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി, ഞാൻ സാക്ഷിയാണ്: ഗുരുതര ആരോപണങ്ങളുമായി ദേവൻ
- പാര്‍വതിക്കൊപ്പമുള്ള പുഴുവിലും മമ്മൂട്ടിക്ക് ഇതേ ലുക്ക് ?
മമ്മൂക്ക സേതുരാമയ്യര്‍ സിബിഐ ആയി വീണ്ടും കാണുവാന്‍ കാത്തിരിക്കുന്നു:ജേക്ക്സ് ബിജോയ്
മമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സി ബി ഐ 5നായി. ആദ്യ നാല് ഭാഗങ്ങളിലെയും പശ്ചാത്തല സംഗീതം മലയാളികള്‍ക്ക് മനഃപാഠമാണ്. പ്രശസ്ത സംഗീത സംവിധായകന് ശ്യാം ആയിരുന്നു ഇതിനുപിന്നില്‍. അഞ്ചാം ഭാഗത്തിന് സംഗീതം ഒരുക്കുവാനായി ജേക്ക്സ് ബിജോയ് എത്തുകയാണ്. ഇക്കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്.
'ശ്യാം സാര്‍ ഒരുക്കിയ ഐകോണിക് തീം മ്യൂസിക് വീണ്ടും ഒരുക്കുന്നത് ഒരു അംഗീകാരമായി കാണുന്നു. കെ മധു സാര്‍, എസ് എന്‍ സ്വാമി സാര്‍, സ്വര്‍ഗ്ഗചിത്ര അപ്പച്ചന് എന്നിവര്‍ക്കൊപ്പസ്എം വര്‍ക്ക് ചെയ്യാന്‍ തീര്‍ത്തും അക്ഷമനായി കാത്തിരിക്കുകയാണ്. ഈ വ്യാധി ഉടന്‍ അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മമ്മൂക്ക സേതുരാമയ്യര്‍ സിബിഐ ആയി വീണ്ടും തകര്‍ത്താടുന്നത് കാണാന്‍ കാത്തിരിക്കുന്നു.'- ജേക്ക്സ് ബിജോയ് കുറിച്ചു.
മമ്മൂട്ടിയുമൊത്തുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. അതിന്റെ ആവേശത്തില്‍ തന്നെയാണ് സംഗീതസംവിധായകന്.