ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് കീര്‍ത്തി സുരേഷിന്റെ രംഗ് ദേ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 മെയ് 2021 (10:25 IST)

കീര്‍ത്തി സുരേഷിന്റെ തെലുങ്ക് ചിത്രം രംഗ് ദേ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.

സീ ഫൈവിലൂടെ ജൂണ്‍ 12 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. മാര്‍ച്ച് 26 ന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

അര്‍ജുന്റെയും അനുവിന്റെയും പ്രണയബന്ധവും അവരുടെ ജീവിതവും ഒക്കെ ആണ് സിനിമ പറയുന്നത്.സായ് കുമാര്‍, നരേഷ്, കൗസല്യ, രോഹിണി, ബ്രഹ്മജി, കിഷോര്‍, വിനീത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.സീതാര എന്റര്‍ടൈന്‍മെന്റ് ചിത്രം നിര്‍മ്മിച്ചു.പി സി ശ്രീറാം ഛായാഗ്രഹണവും നവീന്‍ എഡിറ്റിംഗും കൈകാര്യം ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :