അനുബന്ധ വാര്‍ത്തകള്‍
- Saiyaara Movie Collection: ബോളിവുഡിൽ പുതിയ താരോദയം! മൂന്ന് നാളിൽ 100 കോടി കടന്ന് 'സൈയ്യാര'
- Vidya Balan: 'ബാലന് മാറ്റി ജാതിവാല് വെക്കാന്‍ ആവശ്യപ്പെട്ടു, മഞ്ജു വാര്യർ, സംയുക്ത വർമ്മ എന്ന പോലെ'; മലയാളത്തില്‍ നിന്നും നേരിട്ടത് പറഞ്ഞ് വിദ്യ ബാലന്
- Maala Parvathi: നടി മാല പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കേസെടുത്ത് പൊലീസ്
- AMMA Election: ജഗദീഷ് പിന്മാറി; ശ്വേത പ്രസിഡന്റാകുമോ? അമ്മയിൽ ഇന്ന് മത്സര ചിത്രം തെളിയും
- Kingdom Vijay Devarakonda: അവസാന നാല് സിനിമയും ഫ്ലോപ്പ്, എന്നിട്ടും ഇതെന്തൊരു ബുക്കിംഗ് ആണ്! വിജയ് ദേവെരകൊണ്ടയുടെ കിങ്ഡം എത്ര നേടും?
Saiyaara Collection: പ്രണയത്തിന് മുന്നില്‍ എന്ത് ജെന്‍ സി, കബീര്‍ സിങ്ങിന്റെ കളക്ഷനും മറികടന്ന് സയ്യാരയുടെ കുതിപ്പ്, ബോക്സോഫീസ് റെക്കോര്‍ഡ്
ഈ വര്‍ഷത്തെ വലിയ വിജങ്ങളിലൊന്നായ ആമിര്‍ ഖാന്റെ സിതാരെ സമീന്‍ പറിനെയും (264 കോടി) സിനിമ പിന്നിലാക്കി.
Saiyaara
ജൂലൈ 18ന് റിലീസ് ചെയ്ത സിനിമ ഇന്ത്യയില്‍ നിന്നും 318 കോടി രൂപയും വിദേശത്ത് നിന്ന് 86 കോടി രൂപയുമാണ് സ്വന്തമാക്കിയത്. ഇതോടെ മോഹിത് സൂരിയുടെ തന്നെ മുന്‍ ഹിറ്റ് സിനിമകളായ ആശിക്കി 2, മര്‍ഡര്‍ 2, ഹാഫ് ഗേള്‍ഫ്രണ്ട്, ഏക് വില്ലന്‍ എന്നീ സിനിമകളുടെ കളക്ഷനെയും സിനിമ മറികടന്നു. റിലീസ് ദിനത്തില്‍ തന്നൃ 21.25 കോടി സ്വന്തമാക്കിയ സിനിമ യുവപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ആദ്യത്തെ നാല് ദിവസം കൊണ്ട് തന്നെ 100 കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. പ്രണയത്തിനൊപ്പം വിരഹത്തിനും പ്രാധാന്യമുള്ള മോഹിത് സൂരി സിനിമകളുടെ ഗണത്തിലാണ് സയ്യാരയും ഉള്‍പ്പെടുന്നത്. സിനിമയില്‍ പുതുമുഖങ്ങളായ അഹാന് പാണ്ഡെയുടെയും അനീത് പദ്ദയുടെയും പ്രകടനങ്ങളും ശ്രദ്ധേയമാണ്. പ്രധാനമായും പുതിയ പ്രേക്ഷകരാണ് സിനിമയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സിനിമ 500 കോടി മാര്‍ക്ക് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.