1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sabitta george withdraws from chakkappazham

ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല, ചക്കപ്പഴത്തിൽ നിന്നും പിന്മാറി സബീറ്റ ജോർജ്

Sabitta george
ഉപ്പും മുളകും എന്ന സീരിയലിന് ശേഷം പ്രേക്ഷകർ ഏറെ ഏറ്റെടുത്ത ഹാസ്യപരമ്പരയാണ് ചക്കപ്പഴം. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളെ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന പരമ്പരയിലെ താരങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
 
ഇപ്പോഴിതാ പരമ്പരയിൽ ലളിതാമ്മയായി ശ്രദ്ധേയയായ സബീറ്റ ജോർജ് പരമ്പരയിൽ നിന്നും പിന്മാറിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. മുമ്പൊരിക്കലും സബീറ്റ ജോർജ് പരമ്പരയിൽ നിന്നും പിന്മാറിയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു. പരമ്പരയിൽ നിന്നും താരം പിന്മാറുകയാണെന്ന വാർത്ത പുറത്തുവന്നതോടെ കമൻ്റുകളുമായി സമൂഹമാധ്യമങ്ങളിൽ ആരാധകരും സജീവമായി. വീണ്ടും പോകുന്നുവല്ലെ എന്നും പുതിയ തുടക്കത്തിന് ആശംസകളെനന്നും ആരാധകർ പറയുന്നു.
 
അടുത്ത ലേഖനം
രമേഷ് പിഷാരടിയുടെ പേരാണ് ആദ്യം പറഞ്ഞത്,ഡെന്നിസ് ജോസഫിന്റെ ചോദ്യം, ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ മോഹന്‍ ജോസ്