1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Serial actress vaishali takkar passed away

സീരിയൽ നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

serial
ഹിന്ദി സീരിയൽ താരം വൈശാലി ടക്കറിനെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് സംഭവം. സസുരാൽ സിമർ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശൃദ്ധേയയായ നടിയാണ് വൈശാലി.
 
ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമികനിഗമനം. ഒരു കത്തും നടിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്.ഇരുവരും ബിസിനസുകാരാണ്. രാവിലെ വൈശാലി മുറിയിൽ നിന്നും പുറത്തുവരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവാണ് വൈശാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അടുത്ത ലേഖനം
ഞങ്ങൾ ഇന്ത്യൻ റുപ്പി ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ ബസിൽ കുറെ പിള്ളേർ രാജപ്പാ എന്ന് വിളിച്ചു, എന്ത് മാത്രം ഉപദ്രവിച്ചിട്ടുണ്ട്, ഇപ്പോൾ അയാൾ എവിടെ നിൽക്കുന്നു