1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Jio Platforms IPO to Open on October 21; Company Files RHP

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ ഒക്ടോബർ 21ന് തുടങ്ങും; ആർഎച്ച്പി സമർപ്പിച്ചു, പ്രൈസ് ബാൻഡ് 1065 -1119 രൂപ

ഐപിഒയുടെ പ്രാഥമിക രേഖയായ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് (DRHP) ജൂണ്‍ 19ന് സമര്‍പ്പിച്ചിരുന്നു.

Jio Platforms IPO 2026, Reliance Jio IPO date, Jio IPO price band, Jio Platforms RHP, Jio IPO October 21, Reliance Industries shareholders, Jio IPO subscription, Indian stock market, Jio IPO issue size, Mukesh Ambani Jio IPO
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള ഉപസ്ഥാപനമായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കുള്ള (IPO) റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് (RHP) സമര്‍പ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഓഹരി വില്‍പ്പന 2026 ഒക്ടോബര്‍ 21 മുതല്‍ 23 വരെ നടക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ബിഡ്ഡിങ് ഒക്ടോബര്‍ 19ന് ആരംഭിക്കും. റിലയന്‍സ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ മേഖലയിലെ മൂല്യം തുറന്നുകാണിക്കുന്നതില്‍ ഈ നീക്കം നിര്‍ണായകമാണ്.
 
ഒക്ടോബര്‍ 14നാണ് അഹമ്മദാബാദിലെ ഗുജറാത്ത് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് ജിയോ പ്ലാറ്റ്ഫോംസ് ആര്‍എച്ച്പി സമര്‍പ്പിച്ചത്. പത്ത് രൂപ മുഖവിലയുള്ള പരമാവധി 27 കോടി പുതിയ ഇക്വിറ്റി ഓഹരികള്‍ പുറത്തിറക്കുന്നതാണ് ഐപിഒയുടെ ഘടന. നിക്ഷേപകരില്‍നിന്ന് സമാഹരിക്കുന്ന തുക കമ്പനിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കും വളര്‍ച്ചാ പദ്ധതികള്‍ക്കും വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
 
ഐപിഒയുടെ പ്രാഥമിക രേഖയായ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസ് (DRHP) ജൂണ്‍ 19ന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 28ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) നിരീക്ഷണ കത്ത് ലഭിച്ചതിന് ശേഷമാണ് ആര്‍എച്ച്പി നല്‍കുന്നതിലേക്ക് കമ്പനി കടന്നത്.
 
വിലപരിധി 1,065-1,119 രൂപ; 30,213 കോടി രൂപ വരെ സമാഹരിക്കാം
 
ഓഹരിക്ക് 1,065 രൂപ മുതല്‍ 1,119 രൂപ വരെയാണ് ഓഹരിയുടെ വിലപരിധി നിശ്ചയിച്ചിരിക്കുന്നത്. ഉയര്‍ന്ന വിലയില്‍ വില്‍പ്പന നടന്നാല്‍ ഏകദേശം 30,213 കോടി രൂപ ഐപിഒ വഴി സമാഹരിക്കാനാകും. താഴ്ന്ന വിലയില്‍ ഏകദേശം 28,755 കോടി രൂപ വരെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയുടമകള്‍ക്കായി 2,500 കോടി രൂപ വരെയും ജിയോ പ്ലാറ്റ്ഫോംസിലെ യോഗ്യരായ ജീവനക്കാര്‍ക്കായി 500 കോടി രൂപ വരെയും ഓഹരികള്‍ മാറ്റിവച്ചിട്ടുണ്ട്. ഒക്ടോബര്‍ 14ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൊതു ഇക്വിറ്റി ഓഹരികള്‍ കൈവശമുണ്ടായിരുന്നവര്‍ക്ക് നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി ഓഹരിയുടമകളുടെ വിഭാഗത്തില്‍ അപേക്ഷിക്കാം.ബാധകമായ ചട്ടങ്ങള്‍ പ്രകാരം ഷെയറുകള്‍ ലഭിക്കും.
 
 
ഐപിഒയിലൂടെ ലഭിക്കുന്ന തുകയുടെ വലിയൊരു ഭാഗം ടെലികോം ഉപസ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ കടം തിരിച്ചടയ്ക്കുന്നതിനും മുന്‍കൂര്‍ തിരിച്ചടവിനുമായി വിനിയോഗിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ശേഷിക്കുന്ന തുക പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും മൂലധനച്ചെലവുകള്‍ക്കുമായി ഉപയോഗിക്കും. ജിയോയുടെ മൊബൈല്‍ സേവനങ്ങള്‍, ബ്രോഡ്ബാന്‍ഡ്, ക്ലൗഡ്, ഡിജിറ്റല്‍ വിനോദം, എന്റര്‍പ്രൈസ് സാങ്കേതികവിദ്യ, നിര്‍മിതബുദ്ധി തുടങ്ങിയ മേഖലകളിലെ സാന്നിധ്യം ഐപിഒയില്‍ കമ്പനിക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വ്യാപാര ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്ന് ജയശങ്കര്‍; അടുത്തയാഴ്ച റൂബിയോ ഇന്ത്യ സന്ദര്‍ശിക്കും