അനുബന്ധ വാര്‍ത്തകള്‍
- സിദ്ധാര്‍ത്ഥ് ഭരതന്റെ 'ചതുരം' ഒരുങ്ങുന്നു, പുതിയ വിശേഷങ്ങളുമായി സ്വാസിക
- കാര്‍ത്തിക് സുബ്ബരാജിന് പിറന്നാള്‍ ആശംസകളുമായി ജോജു ജോര്‍ജ്
- ശക്തമായ വേഷങ്ങളില്‍ പാര്‍വതി,സംയുക്ത,ദര്‍ശന, 'ആണും പെണ്ണും' റിലീസിനൊരുങ്ങുന്നു
- സൈജു കുറുപ്പിന് പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദന് !
- 'വര്‍ത്തമാനം' ഒരു പോരാട്ടത്തിന്റെ കഥ, റിലീസ് വിശേഷങ്ങളുമായി പാര്‍വതി തിരുവോത്ത്
'എനിക്ക് ഇഷ്ടമുള്ള നടന്‍',റോഷന്‍ മാത്യുവിന് ജന്മദിനാശംസകളുമായി സംവിധായിക ഗീതു മോഹന്‍ദാസ്
ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് റോഷന്‍ മാത്യു. ഇന്ന് ബോളിവുഡ് സിനിമകളില്‍ അടക്കം സജീവമാകാനുള്ള ഒരുക്കത്തിലാണ് നടന്‍. 29-ാം ജന്മദിനം ആഘോഷിക്കുന്ന റോഷന് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകയും നടിയുമായ ഗീതു മോഹന്‍ദാസ്.
'ഞാന്‍ ഇഷ്ടപ്പെടുന്ന നടന്‍. എനിക്ക് ഇഷ്ടമുള്ള എന്റെ ബഡ്ഡി. ജന്മദിനാശംസകള്‍ റോഷന്‍ മാത്യു'- ഗീതുമോഹന്‍ദാസ് കുറിച്ചു.മൂത്തോന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രം സംവിധാനം ചെയ്തത് ഗീതുമോഹന്‍ദാസ് ആയിരുന്നു. മികച്ച പ്രകടനം തന്നെ റോഷന്‍ മാത്യുവിന് ഈ നിവിന്‍പോളി ചിത്രത്തില്‍ കാഴ്ചവെക്കാനായി. സിദ്ധാര്‍ത്ഥ് ഭരതനൊപ്പം ചതുരം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടന്‍.ഷാരൂഖ് ഖാനും ആലിയ ഭട്ടും നിര്‍മ്മിക്കുന്ന പുതിയ ബോളിവുഡ് ചിത്രത്തില്‍ പ്രധാന നാല് കഥാപാത്രങ്ങളില്‍ ഒരാളായി റോഷനും അഭിനയിക്കുന്നുണ്ട്.