1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Romantic movie news

മറ്റൊരു അര്‍ജുന്‍ റെഡി ആകുമോ ? 'റൊമാന്റിക്' ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്

ROMANTIC Trailer
അര്‍ജുന്‍ റെഡിയുടെ അതെ ഗണത്തില്‍ പെടുന്ന മറ്റൊരു ചിത്രം കൂടി തെലുങ്കില്‍ നിന്ന് ഇന്ന് റിലീസ് ചെയ്യുകയാണ്. 'റൊമാന്റിക്' എന്ന സിനിമ തിയേറ്ററിലെത്തുന്ന ത്രില്ലിലാണ് അണിയറപ്രവര്‍ത്തകര്‍.ഞങ്ങള്‍ കാത്തിരുന്ന നിമിഷം ഒടുവില്‍ ഇതാ എന്നാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അവര്‍ കുറിച്ചത്.
അടുത്തിടെ പുറത്തുവന്ന ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 
നവാഗതനായ അനില്‍ പാദുരി സംവിധാനം ചെയ്ത ചിത്രം 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ketika (@ketikasharma)

റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ്. ചിത്രത്തില്‍ ആകാശ് പുരിയും കേതിക ശര്‍മ്മയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പുരി ജഗന്നാഥിന്റെ മകനാണ് ആകാശ്. റൊമാന്റിക്കിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പുരി ജഗന്നാഥ് തന്നെയാണ്.
അടുത്ത ലേഖനം
ദേശീയ പുരസ്‌കാരം മോഹന്‍ലാലിന്റെ കൈകളില്‍ ഏല്‍പ്പിച്ച് ആന്റണി പെരുമ്പാവൂര്‍, കുറിപ്പ്