ദേശീയ പുരസ്‌കാരം മോഹന്‍ലാലിന്റെ കൈകളില്‍ ഏല്‍പ്പിച്ച് ആന്റണി പെരുമ്പാവൂര്‍, കുറിപ്പ്

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 29 ഒക്‌ടോബര്‍ 2021 (11:15 IST)

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.മികച്ച ചിത്രം, മികച്ച കോസ്റ്റിയൂം ഡിസൈന്‍, സ്‌പെഷ്യല്‍ എഫക്ട്‌സ് തുടങ്ങിയ മൂന്ന് പുരസ്‌കാരങ്ങളാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ചത്. സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് മോഹന്‍ലാലിന്റെ കൈകളില്‍ ഏല്‍പ്പിച്ച് ആന്റണി പെരുമ്പാവൂര്‍.

'67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മികച്ച ഫീച്ചര്‍ ഫിലിം അവാര്‍ഡ് ലഭിച്ചു. ലാല്‍ സാറിന്റെയും പ്രിയദര്‍ശന്‍ സാറിന്റെയും ഈ സ്വപ്നത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വിനീതനാണ്. മലയാള ചലച്ചിത്ര വ്യവസായത്തില്‍ ഈ നാഴികക്കല്ല് സൃഷ്ടിച്ചതിന് മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി.'- ആന്റണി പെരുമ്പാവൂര്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :