അനുബന്ധ വാര്‍ത്തകള്‍
- 'ഉടല്' ഒട്ടും പ്രതീക്ഷിക്കാതെ തിയേറ്ററില്‍ ഓടിയ സിനിമ:ധ്യാന്‍ ശ്രീനിവാസന്
- ഫഹദും ദുൽഖറും എന്നെ പോലെ തന്നെ കഠിനാദ്ധ്വാനികൾ, വേ ഫെററിനെ പറ്റി ദുൽഖറിന് നല്ല വിഷനുണ്ട് : പൃഥ്വി
- ഈ വർഷത്തെ തിരക്കുള്ള ഉദ്ഘാടക ! ട്രോളുകൾക്ക് ട്രോളുകൊണ്ട് മറുപടി നൽകി ഹണി റോസ്
- എന്നൈ അറിന്താലിന് ശേഷം തൃഷയും അജിത്തും വീണ്ടും ഒന്നിക്കുന്നു
- മോശം റിവ്യൂ പറയാൻ മാത്രം തിയേറ്ററിലെത്തുന്ന ചിലരുണ്ട്: ബാബുരാജ്
തെന്നിന്ത്യന്‍ സിനിമകളില്‍ മാസ് മസാലയും ഐറ്റം നമ്പറുകളും മാത്രം:രശ്മിക
രശ്മിക സിനിമ തിരക്കുകളിലാണ്. 'മിഷന് മജ്നു' എന്ന
സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി. നെറ്റ്ഫ്ളിക്സില്‍ ജനുവരി 20ന് സ്ട്രീമിംഗ് ആരംഭിക്കും. പ്രമോഷന് പരിപാടിക്കിടയില്‍ നടി നടത്തിയ ഒരു പരാമര്‍ശം വിവാദമായിരിക്കുന്നു.ബോളിവുഡിലേയും ദക്ഷിണേന്ത്യന്‍ സിനിമകളിലേയും ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു രശ്മിക.
തെന്നിന്ത്യന്‍ സിനിമകളില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളും മാത്രമാണുള്ളത് രശ്മിക പറഞ്ഞത്.തന്നെ സംബന്ധിച്ചിടത്തോളം റൊമാന്റിക് ഗാനങ്ങള്‍ എന്നാല്‍ ബോളിവുഡ് ഗാനങ്ങളാണെന്നും അതെന്നെ വളരെയധികം ആവേശംകൊള്ളിക്കുന്നു എന്നാണ് നടി പറഞ്ഞത്.
രശ്മികയുടെ വാക്കുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. വന്ന വഴി മറക്കരുത് എന്നാണ് ആരാധകര്‍ നടിയെ ഓര്‍മ്മിപ്പിക്കുന്നത്.