1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Honey Rose news

ഈ വർഷത്തെ തിരക്കുള്ള ഉദ്ഘാടക ! ട്രോളുകൾക്ക് ട്രോളുകൊണ്ട് മറുപടി നൽകി ഹണി റോസ്

ഹണി റോസ്
ഉദ്ഘാടന വേദികളിലെ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹണി റോസ്. കേരളത്തിലെ പല സംരംഭങ്ങളുടെയും ഉദ്ഘാടകയായി ഹണി റോസ് എത്തിയിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ ട്രോളുകളും സജീവമായി. 
 
തനിക്കെതിരെ വരുന്ന ട്രോളുകൾ ഹണി ആസ്വദിക്കാറുണ്ട് എന്ന് തോന്നുന്നു. അത്തരത്തിൽ വന്ന ഒരു പോസ്റ്റ് നടി തന്നെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു. തനിക്കെതിരെ വരുന്ന ട്രോളുകളെ പോസിറ്റീവ് ആയി കാണുന്ന നടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.  
മോഹൻലാലിനൊപ്പം മോൺസ്റ്റർ എന്ന ചിത്രത്തിലാണ് നടിയെ ഒടുവിൽ ആയി കണ്ടത്.നന്ദമുരി ബാലകൃഷ്ണ നായകനാവുന്ന 'വീര സിംഹ റെഡ്ഡി' എന്ന സിനിമയിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം കുറിക്കുന്നു.
 
 
 
 
 

 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഫഹദും ദുൽഖറും എന്നെ പോലെ തന്നെ കഠിനാദ്ധ്വാനികൾ, വേ ഫെററിനെ പറ്റി ദുൽഖറിന് നല്ല വിഷനുണ്ട് : പൃഥ്വി