അനുബന്ധ വാര്‍ത്തകള്‍
- മുഖമില്ലാതെ ശബ്ദം കൊണ്ട് മാത്രം ഒരു കഥാപാത്രത്തെ വിജയിപ്പിച്ചു, സണ്ണിയില്‍ പ്രതിഫലം വാങ്ങാതെ സിദ്ദിഖ് ഡബ്ബിങ് ചെയ്തെന്ന് രഞ്ജിത്ത് ശങ്കര്‍
- ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും ഒന്നിക്കുന്നു,'വീകം' വരുന്നു
- ദുല്‍ഖറിന്റെ കുറുപ്പില്‍ പൃഥ്വിരാജ്, സണ്ണി വെയ്ന്‍, ഇന്ദ്രജിത്ത് എന്നിവര്‍ അതിഥി വേഷത്തില്‍? ആരാധകര്‍ ത്രില്ലില്‍
- 'നാളെ' അര്‍ദ്ധരാത്രി മുതല്‍, 'സണ്ണി'യുടെ റിലീസിനെ കുറിച്ച് ജയസൂര്യ
- മികച്ച പ്രകടനം പുറത്തെടുത്ത് ജയസൂര്യ, സണ്ണി ട്രെയ്ലര് എത്തി
ആവശ്യം വരുമ്പോ കടമായി ചോദിക്കാം, സണ്ണിയില്‍ പ്രതിഫലം വാങ്ങാതെ അജു വര്‍ഗീസ്, സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറയുന്നു
സണ്ണി റിലീസ് ആയതിനു ശേഷം സിനിമയെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒറ്റ കഥാപാത്രമുള്ള ജയസൂര്യ ചിത്രത്തില്‍ ശബ്ദമായി നടന്‍ അഞ്ജു വര്‍ഗീസും ഉണ്ടായിരുന്നു. മറ്റൊരു ആളെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന സണ്ണിയിലെ കോഴി എന്ന കഥാപാത്രം ഒടുവില്‍ അജു വര്‍ഗീസ് തേടിയെത്തുകയായിരുന്നു.
രഞ്ജിത്ത് ശങ്കറിന്റെ വാക്കുകള്‍
സണ്ണി ഒറ്റയ്ക്കാണ് എങ്കിലും ഒറ്റക്ക് ഒരു സിനിമ ചെയ്യുക എന്നത് വളരെ വളരെ പ്രയാസകരമാണ്. പരസ്പരം ഉള്ള വിശ്വാസം,കൂടെയുണ്ടാവും എന്നുറപ്പുള്ള സുഹൃത്തുക്കള്‍ ഒക്കെ വളരെ വലിയ ഒരു ധൈര്യമാണ്.
അജു എനിക്ക് അത് പോലെ ഒരു ധൈര്യമാണ്.സണ്ണി ലെ കോഴി അജു അവും എന്ന് ഞാന്‍ കരുതിയതല്ല .ഒരു പുതിയ combination എന്ന നിലയില്‍ മറ്റൊരാളെ ആണ് ഷൂട്ടിംഗ് സമയത്ത് തീരുമാനിച്ചത്.ഡബ്ബിംഗ് സമയത്ത് അദ്ദേഹം ചെറിയ അസൗകര്യം പറഞ്ഞപ്പോ മറ്റാര് എന്നാലോചിച്ചു.അജുവിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു.കാര്യം പറഞ്ഞു മെസ്സേജ് അയച്ചപ്പോള്‍ അജു പറഞ്ഞു ഇപ്പൊ വരാം,ഇവിടെ നിന്ന് സ്റ്റുഡിയോ എത്താനുള്ള സമയം.രണ്ടു പടത്തിന്റെ ഷൂട്ടിംഗിന് ഇടയില്‍ നിന്നാണെന്ന് ഓര്‍ക്കണം.
കോഴി എന്ന ഫോണ്‍ ക്ലോസപ്പ് ഇല് മറ്റൊരു നടന്റെ ഫോട്ടോ കണ്ടിട്ടും ഒന്നും പറയാതെ വളരെ മനോഹരമായി അജു dub ചെയ്തു.ചെറിയ corrections ചെയ്യാന്‍ ഒരു മടിയും കൂടാതെ വീണ്ടും രണ്ടു പ്രാവശ്യം വീണ്ടും വന്നു.പ്രതിഫലം കൊടുത്തപ്പോള്‍ വാങ്ങിക്കാന്‍ കൂട്ടാക്കാതെ ആവശ്യം
വരുമ്പോ കടമായി ചോടിച്ചോളം എന്ന് തമാശ പറഞ്ഞു.
അടുത്ത ലേഖനം