മികച്ച പ്രകടനം പുറത്തെടുത്ത് ജയസൂര്യ, സണ്ണി ട്രെയ്‌ലര്‍ എത്തി
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 20 സെപ്റ്റംബര്‍ 2021 (17:20 IST)
ജയസൂര്യ രഞ്ജിത് ശങ്കര്‍ ചിത്രം 'സണ്ണി'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. നടന്റെ നൂറാമത്തെ ചിത്രം കൂടിയാണിത്. കോവിഡ് കാലത്ത് ദുബൈയില്‍ കേരളത്തിലേക്ക് എത്തുകയും ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയുന്ന ചെയ്യുന്ന നായകകഥാപാത്രം.
താടി നീട്ടി വളര്‍ത്തി കണ്ണടയിട്ട് വേറിട്ട ലുക്കില്‍ ജയസൂര്യ എത്തുന്നത്. സംഗീതജ്ഞന്റെ വേഷത്തില്‍ ജയസൂര്യ തകര്‍ത്തഭിനയിച്ചു.ആമസോണ്‍ പ്രൈം വഴി സെപ്റ്റംബര്‍ 23 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.