അനുബന്ധ വാര്‍ത്തകള്‍
- മികച്ച പ്രകടനം പുറത്തെടുത്ത് ജയസൂര്യ, സണ്ണി ട്രെയ്ലര് എത്തി
- 'നീ വരും തണല്‍ തരും' ,സണ്ണിയിലെ ആദ്യ ഗാനം, വീഡിയോ
- ആ കഥാപാത്രം അതവതരിപ്പിക്കാന്‍ മഞ്ജുവിനേപ്പോലെ ഒരു നടി വേണം:പ്രജേഷ് സെന്‍
- ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് ജയസൂര്യയുടെ സണ്ണി, ടീസര്‍
- ബിഗ്ബോസ് കഴിഞ്ഞ് ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു: സൂര്യ
'നാളെ' അര്‍ദ്ധരാത്രി മുതല്‍, 'സണ്ണി'യുടെ റിലീസിനെ കുറിച്ച് ജയസൂര്യ
റിലീസിനൊരുങ്ങി ജയസൂര്യയുടെ സണ്ണി. കഴിഞ്ഞ ദിവസങ്ങളില്‍ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. 'നാളെ' അര്‍ദ്ധരാത്രി മുതല്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് നടന്‍ ജയസൂര്യ.
ജീവിതത്തില്‍ ഹോപ്പ് എന്ന് പറയുന്ന സംഭവം ഇല്ലാണ്ടായാല്‍ എന്താ സംഭവിക്കുക എന്ന് അറിയാമോ. എന്ന ചോദ്യം സണ്ണി സിനിമയില്‍ ചോദിക്കുന്നുണ്ട്.ഒരുമിനിട്ട് 55 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ജയസൂര്യ മാത്രമാണ് സ്‌ക്രീനില്‍ കാണാനാകുക. ഇന്നസെന്റ് , സിദ്ദിഖ്, അജു വര്‍ഗ്ഗീസ് തുടങ്ങിയ താരങ്ങളുടെ ശബ്ദം മാത്രമായിരുന്നു ട്രെയിലറില്‍.
ആമസോണ്‍ പ്രൈം വഴി സെപ്റ്റംബര്‍ 23 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.