1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Deepika Padukone reacts Controversy

'എന്റെ തീരുമാനങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുന്നു'; വിവാദങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ദീപിക പദുക്കോൺ

പകരം തൃപ്തി ദിമ്രിയെ നായികയാക്കുകയായിരുന്നു.

Deepika Padukone
പ്രഭാസ് നായകനായെത്തുന്ന സ്പിരിറ്റ് എന്ന പാൻ ഇന്ത്യൻ ചിത്രം ഇതിനോടകം വിവാദങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. അനിമലിന് ശേഷം സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദീപിക പദുക്കോണിനെ ആയിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ, നടി പല ഡിമാന്റുകളും മുന്നോട്ടുവെച്ചതിന് പിന്നാലെ ദീപികയെ സിനിമയിൽ നിന്നും ഒഴിവാക്കിയിരുന്നു. പകരം തൃപ്തി ദിമ്രിയെ നായികയാക്കുകയായിരുന്നു. 
 
ഇതിന് പിന്നാലെ, ദീപികയുടെ കനത്ത പ്രതിഫലത്തെക്കുറിച്ചും, അൺപ്രൊഫഷണൽ രീതികളെക്കുറിച്ചും വാർത്തകൾ വന്നു. പിന്നീട് നടിയും സ്പിരിറ്റ് ടീമും തമ്മിലുള്ള തുറന്ന പോരും സോഷ്യൽ മീഡിയയിലുണ്ടായി. സ്പിരിറ്റിലെ പുതിയ നായികയായ തൃപ്തി ദിമ്രിക്കെതിരെ കടുത്ത സൈബർ ആക്രമണവും ഉണ്ടായി. ഇതെല്ലാം ദീപിക പദുക്കോണിന്റെ പിആർ തന്ത്രമാണെന്ന് പറഞ്ഞ് സ്പിരിറ്റ് സംവിധായകൻ സന്ദീപ് വാങ്ക റെഡ്ഡി എക്സിൽ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. 
 
ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ദീപിക പദുക്കോൺ. എന്നാൽ ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു ദീപികയുടെ പ്രതികരണം. തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് ദീപിക പറഞ്ഞു. ദീപികയുടെ ഈ വാക്കുകൾ വിവാദങ്ങൾക്കുള്ള മറുപടിയാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.  
 
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദീപികയുടെ പ്രതികരണം. 'സത്യസന്ധതയും ആധികാരികതയുമാണ് എന്നെ ഒരുപോലെ നിലനിർത്തുന്നതെന്ന് ഞാൻ കരുതുന്നു. സങ്കീർണമായ സാഹചര്യങ്ങളോ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളോ നേരിടേണ്ടി വരുമ്പോഴെല്ലാം, എന്റെ മനസ് എന്താണോ പറയുന്നത് അതനുസരിച്ചാണ് ഞാൻ തീരുമാനങ്ങളെടുക്കുക. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴാണ് എനിക്ക് ശരിക്കും സമാധാനമുണ്ടാവുക. അപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ സ്ഥിരത അനുഭവപ്പെടുക'. - ദീപിക പറഞ്ഞു.
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
100 കോടി തന്നാലും പറ്റില്ലെന്ന് നയൻതാര; അന്ന് സംഭവിച്ചത്