അനുബന്ധ വാര്‍ത്തകള്‍
- പത്തൊന്‍പതാം നൂറ്റാണ്ടിന്റെ റിലീസ് ഇപ്പോള്‍ അനൗണ്‍സ് ചെയ്യുന്നില്ല:വിനയന്
- വെല്ലുവിളി ഏറ്റെടുത്ത് അനൂപ് മേനോന്‍, പോസ്റ്ററൊട്ടിക്കാന്‍ രാത്രിയില്‍ നടനും സംഘവും, ക്ഷമ ചോദിച്ച് ജീവ
- മൂന്നു ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാര്‍, അനൂപ് മേനോന്റെ ത്രില്ലര്‍,21 ഗ്രാംസ് റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം
- ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി അനൂപ് മേനോന്‍,'21 ഗ്രാംസ്' മാര്‍ച്ച് 18 മുതല്‍ തിയേറ്ററുകളില്‍
- വിഷു റിലീസായി 'പത്തൊമ്പതാം നൂറ്റാണ്ട്' ഇല്ല, സിനിമ പൂര്‍ത്തിയാക്കാന്‍ ഇനിയും രണ്ടു മാസം കൂടി
വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ കണ്ടില്ല,സിനിമ വിജയം, 21 ഗ്രാംസിന് കൈയ്യടിച്ച് രമേഷ് പിഷാരടി
മാര്‍ച്ച് 18 നാണ് അനൂപ് മേനോന്റെ 21 ഗ്രാംസ് റിലീസ് ചെയ്തത്. വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ തന്നെ വലിയ വിജയം സ്വന്തമാക്കിയ സിനിമയ്ക്ക് കൈയ്യടിച്ച് രമേഷ് പിഷാരടി.
'വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല... സിനിമ കണ്ടു... കണ്ടവര്‍ പറയുന്ന വാക്കുകള്‍ ആണ് ഈ സിനിമയുടെ വിജയം ബിബിന്‍
റെനീഷ്.. അഭിനന്ദങ്ങള്‍..ഒപ്പം അനൂപേട്ടനും..'- രമേഷ് പിഷാരടി കുറിച്ചു.
സിനിമ ഒരു സസ്‌പെന്‍സ് ത്രില്ലറാണ്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നു. ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.ദീപക് ദേവിന്റേതാണ് സംഗീതം.