1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Twenty one Grams

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി അനൂപ് മേനോന്‍,'21 ഗ്രാംസ്' മാര്‍ച്ച് 18 മുതല്‍ തിയേറ്ററുകളില്‍

അനൂപ് മേനോന്‍
ത്രില്ലടിപ്പിക്കാന്‍ അനൂപ് മേനോന്‍ വീണ്ടും എത്തുന്നു.നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന 21 ഗ്രാംസ് റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. മാര്‍ച്ച് 18 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. സിനിമ ഒരു സസ്‌പെന്‍സ് ത്രില്ലറാണ്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നു. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.
ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.ദീപക് ദേവിന്റേതാണ് സംഗീതം.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വമ്പന്‍ പ്രഖ്യാപനം, രണ്ടുദിവസത്തെ കാത്തിരിപ്പ് കൂടി, 'വിക്രം' റിലീസ്