അനുബന്ധ വാര്‍ത്തകള്‍
- സണ്ണി വെയ്ന്റെ ഫാമിലി ത്രില്ലര്‍,സിനിമകളില്‍ കാണുന്ന ആ ശൈലിയെ ഉടച്ച് വാര്‍ത്ത് 'അപ്പന്‍' തിയറ്ററുകളിലേക്ക്
- സണ്ണി വെയ്ന്റെ 'അപ്പന്‍' വരുന്നു; തിയേറ്ററുകളിലേയ്ക്ക്!
- മമ്മൂട്ടി കുറുപ്പ് കണ്ടു, ദുല്‍ഖറിനോട് പറഞ്ഞ റിവ്യൂ ഇതാണ്, വീഡിയോ
- മലയാള സിനിമയില്‍നിന്ന് ഇതാദ്യം,ബുര്‍ജ് ഖലീഫയില്‍ കുറുപ്പ് ട്രെയിലര്‍
- 'നീ ജയിലില്‍ പോയാലും ഞാന്‍ ജയിലില്‍ പോകില്ല ',കുറുപ്പ് ട്രെയിലര്‍. കാണാം
'അപ്പന്‍' ഉടനെത്തും,സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രത്തെക്കുറിച്ച്
സണ്ണി വെയ്ന്‍-അലന്‍സിയര്‍ ടീമിന്റെ പുതിയ ചിത്രമാണ് 'അപ്പന്‍'. ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഉടന്‍തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
തിയറ്ററുകളില്‍ തന്നെ ചിത്രം എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു.തൊടുപുഴയിലായിരുന്നു 'അപ്പന്‍' കൂടുതലും ചിത്രീകരിച്ചത്.
സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത് മജു ആണ്.അനന്യ,ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു കുടുംബ കഥയാണ് സിനിമ പറയുന്നത്.
ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.