1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ramesh and Sumesh movie

നിന്റെ ഈ അഭ്യാസമൊന്നും എന്റെയീ കുടുംബത്തില്‍ നടക്കൂല്ല..., മകനോട് സലിംകുമാര്‍, സുമേഷ് &രമേഷ് നവംബര്‍ 26ന് തിയറ്ററുകളില്‍

ശ്രീനാഥ് ഭാസി
സലിംകുമാറിനൊപ്പം നടി പ്രവീണയും ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമേഷ് &രമേഷ്. നവംബര്‍ 26ന് തിയറ്ററുകളിലെത്തുന്ന സിനിമ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കുടുംബ ചിത്രം ആയിരിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് സലിംകുമാര്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചു.
 
'രമേ, നിന്റെ ഈ അഭ്യാസമൊന്നും എന്റെയീ കുടുംബത്തില്‍ നടക്കൂല്ല...
ഇന്ദുകലാധരനും കുടുംബവും നവംബര്‍ 26 ഇന് തീയറ്ററുകളിലേക്ക്'- സലിംകുമാര്‍ കുറിച്ചു.
 
ഗ്രാമീണ പശ്ചാത്തലത്തിലൂടെ രണ്ടു യുവാക്കളുടെ കഥ രസകരമായ രീതിയില്‍ പറയുന്ന സിനിമ പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തും.
 
അര്‍ജുന്‍ അശോകനും രാജീവ് പിള്ളയും താരനിരയിലുണ്ട്.ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
വൈറ്റ് സാന്‍സ് മീഡിയ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കുറുപ്പിനായി മുടി നീട്ടി വളര്‍ത്തിയ കാലം, ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു