ഒ.ടി.ടിയ്ക്ക് ഇല്ല,രമേഷും സുമേഷും തിയേറ്ററില്‍ തന്നെ, റിലീസ് തിയ്യതി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (11:18 IST)
 
 
 
 
ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സുമേഷ് ആന്റ് രമേഷ്. സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.ഗ്രാമീണ പശ്ചാത്തലത്തിലൂടെ രണ്ടു യുവാക്കളുടെ കഥ പറയുന്ന സിനിമ നവംബര്‍ 26ന് തിയറ്ററുകളിലെത്തും.
 
സലിംകുമാര്‍, പ്രവീണ എന്നിവര്‍ക്കൊപ്പം അര്‍ജുന്‍ അശോകനും രാജീവ് പിള്ളയും താരനിരയിലുണ്ട്.ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
 
വൈറ്റ് സാന്‍സ് മീഡിയ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :