1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rajnikanth praises nandamuri balakrishna

ബാലയ്യയ്ക്ക് കണ്ണിറുക്കി വാഹനം പൊട്ടിക്കാം, എനിക്കോ ബച്ചനോ ഷാറൂഖിനോ പറ്റില്ല: രജനീകാന്ത്

Rajnikanth
അമിതാഭ് ബച്ചനോ,തനിക്കോ ഷാറൂഖ് ഖാനോ ചെയ്യാനാകാത്ത കാര്യങ്ങൾ ചെയ്യാൻ തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയ്ക്ക് സാധിക്കുമെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. ബാലയ്യയ്ക്ക് ഒരു നോട്ടം മാത്രം മതി എല്ലാം തകർക്കാൻ. ബാലയ്യ ചെയ്യുന്നതെല്ലാം സ്വീകരിക്കാൻ പ്രേക്ഷകർ തയ്യാറാണെന്നും രജനീകാന്ത് പറഞ്ഞു. ബാലയ്യയുടെ പിതാവും നടനും മുൻ ആന്ധ്രാ മുഖ്യമന്ത്രിയുമായ നന്ദമൂരി താരക രാമ റാവുവിൻ്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
 
എൻ്റെ സുഹൃത്തായ ബാലയ്യയ്ക്ക് ഒരു നോട്ടം മതി എല്ലാം തകർക്കാൻ. ഒന്ന് കണ്ണിറുക്കിയാൽ വാഹനം പൊട്ടിത്തെറിപ്പിക്കാനും വാഹനം മുപ്പതടി ഉയരത്തിൽ പറപ്പിക്കാനും അദ്ദേഹത്തിന് കഴിയും. എനിക്കോ ബച്ചനോ,ഷാറൂഖിനോ,സൽമാനോ അത് ചെയ്യാനാകില്ല.അങ്ങനെയുള്ള കാര്യങ്ങൾ വേറെയാര് ചെയ്താലും പ്രേക്ഷകർ അംഗീകരിക്കില്ല. പക്ഷേ ബാലയ്യ ചെയ്യുന്നതെല്ലാം പ്രേക്ഷകർ ഏറ്റെടുക്കും.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
'ദൃശ്യം 2'ന് 30 കോടി..കേശുവിന് 25 കോടി..ഒ.ടിടി മാന്ത്രികതയില്‍ വീണ സിനിമ ലോകം