അനുബന്ധ വാര്‍ത്തകള്‍
- സകല മഴയും നനയും,അതില്‍ ഒരു കുഞ്ഞിക്കാദര്‍ സ്പര്ശമുണ്ടാകും, മാമുക്കോയയെ ഓര്‍ത്ത് രഘുനാഥ് പലേരി
- ഒഴിവുകാലം ആഘോഷിച്ച് നമിത പ്രമോദ്, നടി എവിടെയാണെന്ന് അറിയേണ്ടേ ?
- അച്ഛന്റെ കളരിയില്‍ പഠിച്ച മക്കള്‍ക്ക് പിഴക്കില്ല,അനൂപിന് പിന്നാലെ അഖിലും സ്വതന്ത്ര സംവിധായകന്,നിര്‍മ്മാതാവ് ആന്റോ ജോസഫിന് പറയാനുള്ളത് ഇതാണ്
- ആശുപത്രി കിടക്കയില്‍ നഴ്സുമാരോട് തമാശ പറയുന്ന മാമുക്കോയ, അടുത്തദിവസം സിനിമ സെറ്റില്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് അമൃത വിജയ്
- കാണാന്‍ വരാന്‍ സൂപ്പര്‍താരങ്ങള്‍ക്ക് സമയമില്ല; മാമുക്കോയയോട് മലയാള സിനിമാലോകം അനാദരവ് കാണിച്ചെന്ന് സോഷ്യല്‍ മീഡിയ
അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുക അല്ല വേണ്ടത്,ഇത്തരം പ്രവണതകള്‍ സിനിമ വ്യവസായത്തിന് ഗുണം ചെയ്യില്ലെന്ന് സാന്ദ്ര തോമസ്
ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം സഹകരിക്കില്ലെന്ന സിനിമാ സംഘടനകളുടെ നിലപാടിനെതിരെ നടി സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു. ശ്രീനാഥ് ഭാസി മാത്രമല്ല സിനിമയില്‍ ഒരേസമയം പലര്‍ക്കായി ഡേറ്റ് നല്‍കുന്നത് ഒരു സാധാരണ കാര്യമായാണ് സാന്ദ്ര നോക്കി കാണുന്നത്.
തന്റെ അനുഭവവും പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവ് കൂടിയായ സാന്ദ്ര തോമസ്.
തന്നോട് വരാമെന്ന് പറഞ്ഞിട്ട് താന്‍ ഡേറ്റ് തന്നിരുന്നുവോ എന്നുവരെ ചോദിച്ചവര്‍ ഉണ്ടെന്നും അവര്‍ക്ക് അത് ഓര്‍മ്മയില്ലാത്തതാണെന്നും സാന്ദ്ര പറയുന്നു.പക്ഷേ, പണവും സമയവും ഉള്‍പ്പെടുന്ന ഈ ജോലി വളരെ ഉത്തരവാദിത്തപൂര്‍വം നിറവേറ്റേണ്ടത് അത്യാവശ്യമാണ്. സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. അതില്‍ നിര്‍മാതാക്കളും അഭിനേതാക്കളും ടെക്‌നീഷ്യന്‍സും എല്ലാം വേണം. അവരെല്ലാം ഒരുമയോടെ ഒരു ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുക അല്ല വേണ്ടതെന്നും സാന്ദ്ര തോമസ് ഓര്‍മ്മിപ്പിക്കുന്നു.
ഇത്തരം പ്രവണതകള്‍ സിനിമ എന്ന വ്യവസായത്തിന് ഗുണം ചെയ്യില്ല എന്നാണു എനിക്ക് പറയാനുള്ളതെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ സാന്ദ്ര തോമസ് പറഞ്ഞു.