1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rajanikanth with grandchild in school

പേരക്കുട്ടിയേയും കൊണ്ട് രജനികാന്ത് സ്‌കൂളിലേക്ക്; കിടിലന്‍ മുത്തച്ഛനെന്ന് സോഷ്യല്‍ മീഡിയ

രജനി വേദിനൊപ്പം കാറില്‍ ഇരിക്കുന്നതും ക്ലാസ് മുറിയില്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ സൗന്ദര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്

Rajanikanth with grandchild
Rajanikanth with grandchild

പേരക്കുട്ടിയെ സ്‌കൂളില്‍ കൊണ്ടാക്കുന്ന ദളപതി രജനികാന്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മകള്‍ സൗന്ദര്യ രജനികാന്തിന്റെ മകന്‍ വേദിനെയാണ് തലൈവര്‍ സ്‌കൂളില്‍ കൊണ്ടാക്കിയത്. സൗന്ദര്യ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
 
രജനി വേദിനൊപ്പം കാറില്‍ ഇരിക്കുന്നതും ക്ലാസ് മുറിയില്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ സൗന്ദര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സ്‌കൂളില്‍ പോകില്ലെന്നു പറഞ്ഞ് പേരക്കുട്ടി വാശി പിടിച്ചപ്പോള്‍ ആണ് രജനി കര്‍ക്കശക്കാരനായ മുത്തച്ഛനായത്.
' ഇന്ന് രാവിലെ എന്റെ മകനു സ്‌കൂളില്‍ പോകാന്‍ മടി. അപ്പോള്‍ അവന്റെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ താത്ത തന്നെ അവനെ സ്‌കൂളിലേക്ക് കൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങള്‍ ബെസ്റ്റാണ്..! അത് ഓഫ് സ്‌ക്രീനില്‍ ആയാലും ഓണ്‍സ്‌ക്രീനില്‍ ആയാലും,' സൗന്ദര്യ കുറിച്ചു.
 
 
 
അടുത്ത ലേഖനം
ജൂനിയര്‍ ഷക്കീല എന്ന വിളിയില്‍ സന്തോഷം മാത്രമെന്ന് നിമിഷ ബിജോ