അനുബന്ധ വാര്‍ത്തകള്‍
- 2 ദിവസം കാത്തിരിക്കൂ, ബാഹുബലി 2 വീണ്ടും റിലീസ് ചെയ്യുന്നു !
- പ്രഭാസ് - ദീപിക ചിത്രത്തിൽ ബിഗ്ബിയും !
- ജനപ്രീതിയില്‍ പ്രഭാസിനെ പിന്തള്ളി ദുൽഖർ സൽമാന് !
- പ്രഭാസിന്റെ ബ്രഹ്മാണ്ഡചിത്രത്തിൽ വില്ലനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ
- ആദിപുരുഷ്: പ്രഭാസിനെ നായകനാക്കി ഇതിഹാസ ചിത്രം ഒരുങ്ങുന്നു, കഥാപശ്ചാത്തലം രാമരാവണയുദ്ധമെന്ന് സൂചന
സ്റ്റൈലിഷായി പ്രഭാസ്, 'രാധേ ശ്യാം' പുതിയ പോസ്റ്റർ എത്തി!
പ്രഭാസിന്റെ ജന്മദിന വാരമായതിനാൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘രാധേ ശ്യാം’ ടീം ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറക്കി. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷൻസും ടി സീരീസും ചേർന്നാണ് നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. യൂറോപ്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ പീരിയഡ് പ്രണയകഥയാണ് ഈ ചിത്രം. പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്.
ഹൈദരാബാദ്, ഇറ്റലി, ജോർജിയ എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഭാഗ്യശ്രീ, സച്ചിൻ ഖേദേക്കർ, മുരളി ശർമ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.