ഉദയനിധിയുമായി നയൻതാരയ്‌ക്ക് രഹസ്യബന്ധം: പൊതുവേദിയിൽ താരത്തെ വീണ്ടും അപമാനിച്ച് രാധ രവി

അഭിറാം മനോഹർ| Last Modified ബുധന്‍, 31 മാര്‍ച്ച് 2021 (15:12 IST)
നയൻതാരയെ പൊതുവേദിയിൽ വീണ്ടും അപമാനിച്ച് നടനും രാഷ്ട്രീയപ്രവർത്തകനുമായ രാധ രവി. രണ്ട് വർഷം മുൻപ് സമാനമായി ഒരു സിനിമാ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് രാധ രവി താരത്തെ അപമാനിച്ചത് വാര്‍ത്തയായിരുന്നു.


നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പാര്‍ട്ടി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കവെയായാണ് രാധ രവി താരത്തെ പറ്റി മോശം ഭാഷയിൽ സംസാരിച്ചത്. മറ്റൊരു പാര്‍ട്ടിയിലെ അംഗമായിരുന്ന താന്‍ എന്തുകൊണ്ട് ആ പാര്‍ട്ടി വിട്ടത് എന്നതിനെ പറ്റി സംസാരിക്കവെയാണ് രാധ രവിയുടെ മോശം പരാമർശം.

നേരത്തെ 2019ൽ നയൻതാരയെ പറ്റി മോശമായി സംസാരിച്ചപ്പോൾ
അവര്‍ക്കും ജന്മം നല്‍കിയത് ഒരു സ്ത്രീ ആണെന്ന് ഓര്‍മപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നു എന്നും ഇന്റസ്ട്രിയില്‍ അപ്രസക്തമാകുമ്പോള്‍ തരംതാഴ്ന്ന രീതിയിലൂടെ വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത് വിലകുറഞ്ഞ പരിപാടിയാണെന്നുമായിരുന്നു നയൻതാരയുടെ പ്രതികരണം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :