അനുബന്ധ വാര്‍ത്തകള്‍
- ഫഹദിന് ഏപ്രിലില്‍ രണ്ട് ഒ.ടിടി റിലീസ് ചിത്രങ്ങള്‍, 'ഇരുള്' നെറ്റ്ഫ്ലിക്സിലും 'ജോജി' ആമസോണ്‍ പ്രൈമിലും !
- 'ദളപതി 65' തുടങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ !
- 'നായാട്ട്'ന് മുമ്പ് വീട്ടിലെ ജോലികള്‍ തീര്‍ത്ത് ചാക്കോച്ചന്, ചിത്രം ഏപ്രില്‍ 8 ന് തിയേറ്ററുകളിലേക്ക്
- മുഖ്യമന്ത്രി പിണറായി വിജയനുമായി കടയ്ക്കല്‍ ചന്ദ്രന് സാമ്യമുണ്ടോ? മറുപടി നല്കി മമ്മൂട്ടി
- കമ്മ്യൂണിസ്റ്റുകാർ വായ തുറക്കുന്നത് തിന്നാനും കള്ളം പറയാനും, തന്നെയും മക്കളെയും സിനിമയിൽ നിന്ന് പുറത്താക്കാൻ നോക്കി: കൃഷ്ണകുമാർ
ടി രാജീവ്‌കുമാർ-പ്രിയദർശൻ ചിത്രം ഉപേക്ഷിച്ചു, അമ്മയുടെ ചിത്രം ഒരുക്കുന്നത് വൈശാഖ്
താരസംഘടനയായ അമ്മയ്‌ക്ക് വേണ്ടി ആശിർവാദ് നിർമിക്കുന്ന ചിത്രം വൈശാഖ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. നേരത്തെ ചിത്രം പ്രിയദര്‍ശനും ടികെ രാജീവ് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒന്നും തന്നെ അന്തിമചര്‍ച്ചകളിലേക്ക് എത്താതിരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അതേസമയം വൈശാഖ് ഉദയകൃഷ്‌ണ ടീം പുതിയ ചിത്രത്തിനായി ഒന്നിക്കുമെന്ന വാർത്തകളോട് ആവേശത്തോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. അമ്മയുടെ ചിത്രത്തിനായി പുലിമുരുകൻ ടീം ഒന്നിക്കുന്നുവെന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. അമ്മയ്ക്ക് വേണ്ടി 2008ല്‍ ഒരുങ്ങിയ ചിത്രം ട്വന്റി 20യില്‍ വൈശാഖ് സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.