അനുബന്ധ വാര്‍ത്തകള്‍
- 'ദളപതി 65' തുടങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ !
- വിക്രം വേദ ഹിന്ദിയിലേക്ക്, ഋതിക് റോഷനും സൈഫ് അലി ഖാനും നേർക്കുനേർ
- 'ദളപതി 65': വിജയുടെ അടുത്ത നായിക പൂജ ഹെഗ്ഡെ തന്നെ!
- ആറാട്ടിലെ ഗാനത്തിൽ ഏ ആർ റഹ്മാനും മോഹൻലാലും ഒന്നിച്ചെത്തുന്നു, ചിത്രീകരണം ചെന്നൈയിൽ
- ചിരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായി വിജയ് സേതുപതി, 'വിഎസ്പി 46' പുതിയ വിശേഷങ്ങളുമായി സംവിധായകന് പൊന്റാം
വിജയുടെ 'ദളപതി 65' തുടങ്ങി, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു !
'ദളപതി 65' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന വിജയ്യുടെ അടുത്ത ചിത്രം ഒരു പതിവ് പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ വിജയ്, സംവിധായകന് നെല്‍സണ്‍, മറ്റ് ക്രൂ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെയ് ആദ്യ വാരം മുതല്‍ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. ഒരു സോങ്ങ് ചിത്രീകരിച്ച് കൊണ്ടാണ് ഷൂട്ടിംഗ് ആരംഭിക്കുക. അതിനുള്ള റിഹേഴ്സലുകള്‍ ഏപ്രില്‍ 24 മുതല്‍ ആരംഭിക്കും.
'ദളപതി 65 'പാന്‍-ഇന്ത്യന്‍ ചിത്രമായി നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ്. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ വിദേശത്ത് ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
പൂജ ഹെഗ്ഡെയാണ് നായിക.'മനോഹരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ഒരുക്കുന്നു.