അനുബന്ധ വാര്‍ത്തകള്‍
- ഇലക്ഷന് റിസല്‍ട്ട്, ആര്‍ ജയിച്ചാലും തോറ്റാലും 'വെള്ളം' സംവിധായകന്‍ പ്രജേഷ് സെനിന് പറയാനുള്ളത് ഇത്രമാത്രം !
- 'ചതുര് മുഖം' തീയേറ്ററില്‍ കാണേണ്ട പടം : പ്രജേഷ് സെന്‍
- 'വെള്ളം'ത്തിന്റെ 50 ദിവസങ്ങള്‍, സന്തോഷം പങ്കുവെച്ച് ജയസൂര്യ
- പ്രതീക്ഷ തെറ്റിച്ചു, ‘വെള്ളം’ ഒരു സിനിമയല്ല !
- പുതിയ അദ്ധ്യാന വര്‍ഷം,കുഞ്ഞ് അനുജത്തിമാര്‍ക്കും അനുജന്‍മാര്‍ക്കും ആശംസകളുമായി ജയറാം
'എന്റെ ജന്മദിനം എല്ലാ അര്‍ത്ഥത്തിലും സംഭവബഹുലമാക്കിയ സുഹൃത്ത്';മാധവന്റെ പിറന്നാള്‍ ദിനത്തില്‍ വെള്ളം സംവിധായകന്‍ പ്രജേഷ് സെനിന് പറയാന്‍ നിറയെ ഓര്‍മ്മകള്‍ !
നടന്‍ മാധവന്റെ 51-ാംജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന് ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും രാവിലെ തന്നെ എത്തി. സോഷ്യല്‍ മീഡിയയിലൂടെ ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. വെള്ളം സംവിധായകന്‍ പ്രജേഷ് സെന്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ചു.
'ഏറ്റവും മനോഹരമായ ജന്മദിനാഘോഷം എനിക്ക് സമ്മാനിച്ചയാള്‍, കഴിഞ്ഞ വര്‍ഷം സെര്‍ബിയയിലെ ബെല്‍ഗ്രേഡ് നഗരത്തില്‍, സംഗീതത്തിന്റെയും വീഞ്ഞിന്റെയും ഉല്ലാസത്തിന്റെയും സന്തോഷകരമായ ഒരു രാത്രി നല്‍കി എന്നെ അത്ഭുതപ്പെടുത്തിയ സഹോദരന്‍, എന്റെ ജന്മദിനം എല്ലാ അര്‍ത്ഥത്തിലും സംഭവബഹുലമാക്കിയ സുഹൃത്ത്.
തൊഴിലിനോടും സുഹൃത്തുക്കളോടും ഭ്രാന്തമായി സ്‌നേഹിക്കുന്നയാള്‍, അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മാഡി എന്ന പേര് നിങ്ങള്‍ സ്വന്തമാക്കി. നിങ്ങളുമായി ജോലിചെയ്യുന്നതും 'റോക്കട്രി' പോലുള്ള ഒരു വലിയ ക്യാന്‍വാസിന്റെ ഭാഗമാകുന്നതും യഥാര്‍ത്ഥ സന്തോഷമായിരുന്നു. നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും ഓര്‍മിക്കുന്നു പ്രിയപ്പെട്ട ആര്‍. മാധവന് ജന്മദിനാശംസകള്‍ നേരുന്നു'- പ്രജേഷ് സെന്‍ കുറിച്ചു.