കെ ആര്‍ അനൂപ്|
Last Modified വെള്ളി, 12 മാര്‍ച്ച് 2021 (16:56 IST)
വെള്ളം അന്‍പതാം ദിവസം ആഘോഷിച്ച് ജയസൂര്യയും അണിയറപ്രവര്‍ത്തകരും. ലോക്ക് ഡൗണിനു ശേഷം ആദ്യം തിയേറ്ററുകളിലെത്തിയ മലയാളം സിനിമ ആയിരുന്നു 'വെള്ളം'. ജയസൂര്യയുടെ അഭിനയ മികവ് കൊണ്ട് ചിത്രം പ്രേക്ഷകരുടെ ഹൃദയത്തെ തൊട്ടു. ഒരു മുഴുക്കുടിയനില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലെത്തിയ മുരളി എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ജനവരി 22- നായിരുന്നു ഈ പ്രജേഷ് സെന്‍ ചിത്രം തിയേറ്ററുകളിലെത്തിയത്.
സംയുക്താ മേനോനും മികച്ച പ്രകടനം പുറത്തെടുത്തു. ഇതുവരെ കാണാത്ത രൂപത്തിലായിരുന്നു നടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പലാഴി, ശ്രീലക്ഷ്മി, ബാബു അന്നൂര്‍,സ്നേഹ പാലിയേരി, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്‌കര്‍, പ്രിയങ്ക, വെട്ടുകിളി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിച്ചത്.