'ചതുര്‍ മുഖം' തീയേറ്ററില്‍ കാണേണ്ട പടം : പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (17:09 IST)

മഞ്ജു വാര്യര്‍ സണ്ണി വെയ്ന്‍ ചിത്രം 'ചതുര്‍ മുഖം'ത്തില്‍ മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്. ഏറെ വ്യത്യസ്തമായ ഹൊറര്‍ ത്രില്ലര്‍ കൂടിയാണിത്. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ ചിത്രമെന്ന വിശേഷണവുമായി എത്തിയ സിനിമയെ പ്രശംസിച്ചിരിക്കുകയാണ് വെള്ളം സംവിധായകന്‍ പ്രജേഷ് സെന്‍. ആവേശകരമായ ഒരുപാട് നിമിഷങ്ങള്‍ ചിത്രത്തിലുണ്ടെന്നും ബിഗ് സ്‌ക്രീനില്‍ കാണേണ്ട പടം ആണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതി.

രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനില്‍കുമാറും അഭയ കുമാറും ചേര്‍ന്നാണ് ചതുര്‍ മുഖം 'തിരക്കഥ ഒരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :