അനുബന്ധ വാര്‍ത്തകള്‍
- ആറാം ദിവസവും 2 കോടിക്ക് മുകളില്‍ കളക്ഷന്‍,വര്‍ഷങ്ങള്‍ക്കുശേഷം ഇതുവരെ എത്ര നേടി ?
- 50 കോടി ഗ്രോസ് കളക്ഷന്‍,വടകരയില്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സിന്റെ ആഘോഷം
- ഫെബ്രുവരിയിൽ ഒരു തീപ്പൊരി വീണു, 2024ൽ മലയാള സിനിമ നേടിയത് 750 കോടി!
- ഉണ്ണി മുകുന്ദനേക്കാള്‍ പ്രതിഫലം പ്രണവ് മോഹന്‍ലാലിന്, ഫഹദും നിവിന്‍ പോളിയും നിസ്സാരക്കാരല്ല, പൃഥ്വിരാജിന് ലഭിക്കുന്നതോ ?
- പുതിയ റിലീസുകള്‍ക്ക് മുന്നിലും കുലുങ്ങാതെ ആടുജീവിതം, ലൂസിഫറിനെയും മറികടന്നു
Pranav Mohanlal: വല്ലപ്പോഴും സിനിമ ചെയ്യുന്നു എന്നത് ശരി, പക്ഷേ പ്രണവിന്റെ പ്രതിഫലം ഒട്ടും കുറവല്ല
മോഹന്‍ലാലിന്റെ മകനെന്ന നിലയിലാണ് ആദി എന്ന സിനിമയില്‍ നായകനായി ലോഞ്ച് ചെയ്യപ്പെട്ടതെങ്കിലും ഇന്ന് മലയാള സിനിമയില്‍ താരമൂല്യമുള്ള താരങ്ങളില്‍ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. യാത്രകളെയും ലളിതമായ ജീവിതത്തെയും സ്നേഹിക്കുന്ന പ്രണവ് വര്‍ഷത്തില്‍ ഒരു പടമെന്ന രീതിയിലാണ് ചെയ്യാറുള്ളത്. ഹൃദയം എന്ന സിനിമ ഇറങ്ങി 2 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രണവിന്റെ പുതിയ സിനിമയായ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്നത്. ചുരുക്കം സിനിമകളെ ചെയ്തിട്ടുള്ളൂവെങ്കിലും പ്രണവിന്റെ പ്രതിഫലം അത്ര നിസാരമല്ലെന്നാണ് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസിലെ വിവരങ്ങള്‍ പറയുന്നത്.
2018ല്‍ തന്റെ ആദ്യ സിനിമയായ ആദിക്കായി കാര്യമായ പ്രതിഫലമൊന്നും പ്രണവ് വാങ്ങിയിരുന്നില്ല. ആദിക്ക് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട്,മരക്കാര്‍ അറബിക്കടലിന്റെ സിംഹം,ഹൃദയം എന്നീ സിനിമകളാണ് പ്രണവ് ചെയ്തത്. ഹൃദയത്തിന് ശേഷം ഇറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയ്ക്കായി 3 കോടി രൂപയാണ് പ്രണവ് വാങ്ങിയതെന്നാണ് ഐഎംഡിബി പറയുന്നത്. മലയാളത്തില്‍ കുഞ്ചാക്കോ ബോബന്,ജയസൂര്യ എന്നീ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണിത്.
വര്‍ഷത്തില്‍ ഒരു പടമെ ചെയ്യുന്നുള്ളുവെങ്കിലും ആ സിനിമയില്‍ തന്നെ പിന്നീട് യാത്രയ്ക്കായി ചെലവാക്കാനുള്ള പണം പ്രണവ് ഉണ്ടാക്കുന്നുണ്ടല്ലോ എന്നാണ് ഈ വാര്‍ത്തകളോട് ആരാധകര്‍ പ്രതികരിക്കുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പ്രണവിന്റെ യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്.