50 കോടി ഗ്രോസ് കളക്ഷന്‍,വടകരയില്‍ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സിന്റെ ആഘോഷം
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 17 ഏപ്രില്‍ 2024 (13:13 IST)
മലയാള സിനിമ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. പുറത്തിറങ്ങിയ സിനിമകളെല്ലാം വലിയ വിജയമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം 50 കോടി ഗ്രോസ് കളക്ഷന്‍ നേടി. വടകരയിലെ പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് വിജയം ആഘോഷമാക്കി.
പ്രേക്ഷകര്‍ക്കൊപ്പം കീര്‍ത്തി - മുദ്ര തിയറ്ററിലാണ് വിജയം ആഘോഷിച്ചത്.കേക്ക് മുറിച്ചും പടക്കവും മത്താപ്പൂവുമൊക്കെയായാണ് ആരാധകരുടെ ആഘോഷം.3 സ്‌ക്രീനുകളിലായി ദിവസേന 10 പ്രദര്‍ശനങ്ങള്‍ ഉണ്ടായിട്ടും ടിക്കറ്റ് കിട്ടാതെ അവസ്ഥയാണ്.മാനേജര്‍ ദിനേശന്‍ തിയറ്ററിനു വേണ്ടി മെമന്റോ ഏറ്റു വാങ്ങി.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.