അനുബന്ധ വാര്‍ത്തകള്‍
- Marco OTT Release: ആ ഉറപ്പ് പാലിക്കാനായില്ല, മാർക്കോയുടെ ഒടിടി വേർഷൻ അൺകട്ട് വേർഷനല്ല, ഖേദം പ്രകടിപ്പിച്ച് നിർമാതാക്കൾ
- ഒടിടി റിലീസ് വന്നപ്പോൾ അലക്ക് കല്ലിലിട്ട് അടിക്കുന്നത് പോലെയാണ് തോന്നിയത്, എന്താണ് നടക്കുന്നതെന്ന് 3-4 ദിവസം മനസിലായില്ല: വിനീത് ശ്രീനിവാസൻ
- Rekhachithram OTT: ആസിഫ് അലിയുടെ കരിയർ ബെസ്റ്റ്, 'രേഖാചിത്രം' ഒടിടി റിലീസ് എപ്പോൾ?
- കാത്തിരിപ്പ് തുടരേണ്ടിവരും, ഒടിടി വാങ്ങാൻ ആളില്ല, മോഹൻലാൽ ചിത്രം തുടരും എമ്പുരാന് ശേഷം മാത്രം
- ഇനി കളി ഒടിടിയില്‍: ആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ്ബ് ഒടിടി റിലീസ് പ്രഖ്യാപിച്ചു
പുത്തൻ താരോദയമോ? ലവ് ടുഡേയ്ക്ക് പിന്നാലെ ഡ്രാഗണും വമ്പൻ കളക്ഷൻ
തമിഴകത്ത് ചെറിയ ബജറ്റിലെത്തി വലിയ ഹിറ്റായി മാറിയ സിനിമയായിരുന്നു ലവ് ടുഡേ. കോമാളി എന്ന സിനിമയിലൂടെ സംവിധായകനായി രംഗത്ത് വന്ന പ്രദീപ് രംഗനാഥനായിരുന്നു സിനിമയിലെ നായകനായത്. ഇതോടെ ഹിറ്റ് നായകനെന്ന സ്റ്റാറ്റസ് പ്രദീപ് സ്വന്തമാക്കിയെങ്കിലും എല്ലാവരും കാത്തിരുന്നത് താരത്തിന്റെ രണ്ടാം സിനിമയ്ക്ക് വേണ്ടിയായിരുന്നു. ഇപ്പോഴിതാ ഡ്രാഗണ്‍ എന്ന തന്റെ പുതിയ സിനിമയിലും ഹിറ്റ് ആവര്‍ത്തിച്ചിരിക്കുകയാണ് താരം.
ഓ മൈ കടവുളെ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അശ്വന്ത് മാരിമുത്തുവാണ് ഡ്രാഗണിന്റെ സംവിധാനം. അനുപമ പരമേശ്വരന്, കയാദു ലോഹര്‍ എന്നിവരാണ് സിനിമയില്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ 5.4 കോടി കളക്റ്റ് ചെയ്ത സിനിമ ഇന്നലെ നേടിയത് 8.5 രൂപയാണ്. ഞായറാഴ്ച ദിനമായ ഇന്ന് വലിയ കളക്ഷനാണ് സിനിമയ്ക്ക് പ്രതീക്ഷിക്കുന്നത്. ലവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്ടൈന്മെന്്സ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. ഡ്രാഗണും വിജയിച്ചതോടെ തമിഴിലെ മുന്‍നിര നായകന്മാരുടെ നിലയിലേക്ക് പ്രദീപും ഉയര്‍ന്നിരിക്കുകയാണ്. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ളിക്സ് ഏറ്റെടുത്തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.