പാന്‍-ഇന്ത്യയില്‍ നിന്ന് പാന്‍-വേള്‍ഡിലേക്ക്,പ്രഭാസിന്റെ വരാനിരിക്കുന്ന സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 11 ജൂണ്‍ 2022 (08:57 IST)

പ്രഭാസിന്റെ പുതിയ ചിത്രങ്ങളെ കുറിച്ച് അറിയാം. കൂടുതലും ആക്ഷന്‍ രംഗങ്ങള്‍ ഉള്ള സിനിമകളാണ് നടന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന പാന്‍-വേള്‍ഡ് ചിത്രം കൂടിയുണ്ട് ആ കൂട്ടത്തില്‍.

1. ആദിപുരുഷ്

ആദിപുരുഷ് 3ഡി ചിത്രം ആണെന്നതാണ് പ്രത്യേകത.ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു.കൃതി സനോണ്‍ സീതയായി ചിത്രത്തിലുടനീളം ഉണ്ടാകും.ജനുവരി 12 നാണ് റിലീസ്.500 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.


2. സലാര്‍
പ്രഭാസിനെ നായകനാക്കി 'കെജിഎഫ്'സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് സലാര്‍. ഈ ആക്ഷന്‍ ത്രില്ലറില്‍ അഭിനയിക്കാന്‍ മലയാളത്തില്‍ നിന്ന് പൃഥ്വിരാജും എത്തുന്നുണ്ട്.ഒരു പാന്‍ ഇന്ത്യ ആക്ഷന്‍ ചിത്രമാണിത്, 2023ല്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.

3. പ്രൊജക്റ്റ് കെ

പാന്‍-ഇന്ത്യയില്‍ നിന്ന് പാന്‍-വേള്‍ഡിലേക്ക് കടക്കുന്ന പ്രഭാസിന്റെ ആദ്യ പ്രോജക്റ്റാണിത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഇന്ത്യന്‍ ഭാഷകളില്‍ കൂടാതെ, ഇംഗ്ലീഷിലും ചിത്രം പുറത്തിറങ്ങും.

4. സ്പിററ്റ്
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം.പ്രഭാസിന്റെ 25-ാമത്തെ സിനിമ.ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :