'കെജിഎഫ് 2' കഴിഞ്ഞു,പ്രശാന്ത് നീല്‍ സിനിമ തിരക്കുകളിലേക്ക്, പ്രഭാസിന്റെ സലാറില്‍ പൃഥ്വിരാജും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (10:54 IST)

പ്രഭാസിനെ നായകനാക്കി 'കെജിഎഫ്'സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് സലാര്‍. ഈ ആക്ഷന്‍ ത്രില്ലറില്‍ അഭിനയിക്കാന്‍ മലയാളത്തില്‍ നിന്ന് പൃഥ്വിരാജും എത്തുന്നുണ്ട്.

ചിത്രത്തില്‍ പൃഥ്വിരാജ് ഉള്ള വിവരം പ്രഭാസ് തന്നെയാണ് കൈമാറിയത്.മികച്ചൊരു നടനാണ് പൃഥ്വിരാജ് എന്നാണ് സന്തോഷം പങ്കുവെച്ചുകൊണ്ട് പ്രഭാസ് അന്ന് പറഞ്ഞത്. ഇപ്പോഴിതാ സലാറിലെ പൃഥ്വിരാജിന്റെ ഫാന്‍ മെയിഡ് പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. രാധേ ശ്യാം ആയിരുന്നു പ്രഭാസിന്റെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :