കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 2 ജൂണ്‍ 2022 (08:50 IST)
ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള ബിഗ് ബജറ്റ് ചിത്രമാണ് 'ആദിപുരുഷ്'. 500 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ബാഹുബലി സീരിയസിനായി മുടക്കിയത് 200 കോടിയോളം ആണെന്നാണ് കണക്കുകള്‍.പ്രിന്റിംഗിനും പബ്ലിസിറ്റിക്കും പുറമെ 500 കോടി മുടക്കുന്ന പ്രഭാസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.സെയ്ഫ് അലി ഖാനും സിനിമയിലുണ്ട്.
2023 ജനവരിയില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. ഒക്ടോബര്‍ മുതല്‍ പ്രമോഷന്‍ ജോലികള്‍ ആരംഭിക്കും .
ആദിപുരുഷ് 3ഡി ചിത്രം ആണെന്നതാണ് പ്രത്യേകത.ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു.കൃതി സനോണ്‍ സീതയായി ചിത്രത്തിലുടനീളം ഉണ്ടാകും.
ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്ന ടാഗ് ലൈനൊടെയാണ് ചിത്രം പ്രഖ്യാപിച്ചത്.