അനുബന്ധ വാര്‍ത്തകള്‍
- #6YearsOfBaahubali |റിലീസ് ചെയ്ത് ആദ്യ പത്ത് ദിവസത്തിനുള്ളില്‍ 335 കോടി കളക്ഷന്‍, തീയേറ്ററുകള്‍ ആഘോഷമാക്കിയത് സിനിമ,ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഓര്‍മ്മകളില്‍ പ്രഭാസ്
- പ്രഭാസ് ഫോളോ ചെയ്യുന്നത് 14പേരെ, അതില്‍ ആറുപേരും ബോളിവുഡ് നായികമാര്‍ !
- പ്രഭാസിന്റെ 'രാധേ ശ്യാം' ഒടിടി റിലീസിന് ?
- ബാഹുബലിയേക്കാള്‍ വലിയ ബഡ്ജറ്റില്‍ ഒരു ചിത്രം, കെജിഎഫ് സംവിധായകനൊപ്പം വീണ്ടും പ്രഭാസ് ഒന്നിക്കുന്നു
- കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിന്റെ ജന്മദിനം, ആശംസകളുമായി പ്രഭാസും ജൂനിയര്‍ എന്‍ടിആറും
അമിതാഭ് ബച്ചന് ക്ലാപ്പടിച്ച് പ്രഭാസ്, നാഗ് അശ്വിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന് തുടക്കം
പ്രഭാസ്,ദീപിക പദുക്കോൺ,അമിതാഭ് ബച്ചൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തുടക്കം. അമിതാഭ് ബച്ചന് ആദ്യ ക്ലാപ് അടിച്ചുകൊണ്ട് പ്രഭാസ് ആണ് ചിത്രത്തിന് തുടക്കം കുറിച്ചത്.
ഇന്ത്യൻ സിനിമയുടെ ഗുരുവിന് ഫസ്റ്റ് ക്ലാപ്പടിച്ചത് ബഹുമതിയായി കാണുന്നുവെന്ന് പ്രഭാസ് പറഞ്ഞു. ബിഗ് ബജറ്റ് സയൻസ് ഫിക്ഷനായി ഒരുങ്ങുന്ന ചിത്രത്തിന് പ്രൊജക്‌ട് കെ എന്നാണ് താത്കാലികമായി പേര് നൽകിയിരിക്കുന്നത്.
മഹാനടി എന്ന ചിത്രത്തിന് ശേഷം വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസിന്റെ കരിയറിലെ 21ാമത്തെ ചിത്രമാണിത്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാർഷിക വേളയിലാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന വൻ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.