1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pongal boxoffice ajith-vijay clash

പൊങ്കൽ ബോക്സോഫീസിൽ വിജയിനെ മലർത്തിയടിച്ച് അജിത്. കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ

Pongal
തമിഴ്‌നാട് ബോക്സോഫീസിൽ എല്ലാ കാലവും ആവേശം നൽകുന്നതാണ് ബോക്സോഫീസിൽ സൂപ്പർ താരങ്ങൾ തമ്മിലുള്ള പോരാട്ടം. ഇത്തവണ ആരാധകരുടെ ആവേശം ഉയർത്തികൊണ്ട് പൊങ്കൽ ബോക്സോഫീസിൽ ഏറ്റുമുട്ടിയത് സൂപ്പർ താരങ്ങളായ അജിത്തും വിജയുമായിരുന്നു. 9 വർഷങ്ങൾക്ക് ശേഷം സൂപ്പർ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ആർക്കായിരിക്കും എന്നറിയാൻ കാത്തിരിക്കുന്നവർ ഏറെയാണ്. ഇപ്പോളിതാ 2 സിനിമകളുടെയും ആദ്യ ദിന ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
 
2 ചിത്രങ്ങളും ചേർന്ന് ബോക്സോഫീസിൽ നിന്ന് 50 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ. 2 ചിത്രങ്ങളും കൂടി തമിഴ്‌നാട്ടിൽ നിന്ന് മാത്രം നേടിയത് 42.5 കോടി രൂപയാണ്. 2 ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ബോക്സോഫീസിൽ അല്പം മുൻതൂക്കം അജിത് ചിത്രമായ തുനിവാണ്.
 
 തമിഴ്‌നാട് ബോക്സോഫീസിൽ നിന്ന് 23 കോടി രൂപയാണ് ആദ്യ ദിനം അജിത് ചിത്രമായ തുനിവ് നേടിയത്. വിജയ് ചിത്രത്തിന് 19.5 കോടി രൂപയാണ് ആദ്യ ദിനം നേടാനായത്. എന്നാൽ കേരളത്തിൽ വാരിസിനാണ് കളക്ഷനിൽ മേൽക്കൈ. കേരളത്തിൽ നിന്നും 4 കോടിയാണ് ആദ്യദിനം വാരിസ് വാരിയത്. കർണാടകയിൽ നിന്നും 5.65 കോടിയും ചിത്രം സ്വന്തമാക്കി. കേരളത്തിൽ 400 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. തുനിവ് 250 സ്ക്രീനുകളിലും.
 
അടുത്ത ലേഖനം
ദേ കല്ലുവും കുടുംബവും...ദേവനന്ദയുടെ ആദ്യ ചിത്രമല്ല 'മാളികപ്പുറം' !